You are Here : Home / News Plus

വര്‍ധിച്ച ആവശ്യം: നോട്ടുകളുടെ അച്ചടി 24 മണിക്കൂറാക്കും

Text Size  

Story Dated: Thursday, April 19, 2018 10:50 hrs UTC

രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ചതോടെ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ഇത് ദിവസേന 18 മുതല്‍ 19 മണിക്കൂര്‍ വരെയാണ്. സര്‍ക്കാരിന്റെ നാല് പ്രസ്സുകളിലും പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിച്ച് കറന്‍സി ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500, 200 രൂപാ നോട്ടുകളാവും ഇത്തരത്തില്‍ അച്ചടിക്കുക. അങ്ങനെ ഒരാഴ്ച്ചയ്ക്കുള്ളില്‍ 70,000 കോടി രൂപ വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതിയിടുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എടിഎം മെഷീനുകളില്‍ നോട്ട് ക്ഷാമമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.