You are Here : Home / News Plus

ലോയ മരണക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

Text Size  

Story Dated: Thursday, April 19, 2018 10:44 hrs UTC

ജസ്റ്റിസ് ബി.എച്ച് ലോയ മരണക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെയാണ് വിധിയെന്നും. സംശയങ്ങൾ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. ജഡ്ജിമാരെ സംശയനിഴലില്‍ നിര്‍ത്താനുള്ള ഒന്നും തന്നെയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ അന്വേഷണഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ സംശയകരമായി ഒന്നും തന്നെയില്ല എന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.