You are Here : Home / News Plus

മോഡി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Wednesday, April 18, 2018 01:17 hrs UTC

കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുടെ യോഗത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. 10 ഡൗണിംഗ് സ്ട്രീറ്റില്‍ പ്രഭാത ഭക്ഷണവേളയില്‍ കൂടിക്കാഴ്ച നടത്തിയ ഇരുവരും പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വീസ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട ധാരണപത്ത്രിലും ഇരുവരും ഒപ്പുവച്ചു. 2014ല്‍ കാലാവധി അവസാനിച്ച കരാറാണ് ഇരുവരും പുതുക്കിയത്.
 
തുടര്‍ന്ന് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. പ്രിന്‍സ് രാജകുമാരനൊപ്പമായിരുന്നു മ്യൂസിയത്തില്‍ എത്തിയത്. നിരവധി ശാസ്ത്രജ്ഞരുമായി മോഡി ഈ അവസരത്തില്‍ കൂടിക്കാഴ്ച നടത്തി. യോഗയ്ക്കും ആയുര്‍വേദത്തിനും പ്രാധാന്യം നല്‍കുന്ന ആയുര്‍വേദിക് സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഉദ്ഘാടനവും മോഡി നിര്‍വഹിച്ചു.
 
 
വെസ്റ്റ്മിനിസ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ മോഡി ഇന്ന് സംസാരിക്കുന്നുണ്ട്. വെസ്റ്റ്മിനിസ്റ്ററിലെ പരിപാടിക്കു മുന്‍പ് മോഡി ബക്കിംഗാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെയും സന്ദര്‍ശിക്കും. 'വെസ്റ്റ്മിനിസ്റ്ററില്‍ ഇന്ത്യക്കക്കാര്‍ ഉള്‍പ്പെടയുള്ളവരുമായി മോഡി സംവാദവും നടത്തുന്നുണ്ട്. 'ഭാരത് കി ബാത്ത്, സബ്‌കെ സാത്ത്' എന്ന് പേരിട്ടിരിക്കുന്ന സംവാദം ഇന്ത്യന്‍ സമയം രാത്രി ഒമ്ബത് മണിയോടെയാണ്. 1,700 പേര്‍ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
പുലര്‍ച്ചെ 6.30 ഓടെ ലണ്ടനില്‍ എത്തിയ മോഡിയെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചു. ലണ്ടന്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ മോഡിക്കെതിരെ വ്യാപക പ്രതിഷേധവും നടക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.