You are Here : Home / News Plus

'ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുന്നു' : പിണറായി

Text Size  

Story Dated: Sunday, June 30, 2013 05:36 hrs UTC

തിരുവനന്തപുരം: ജോസ് തെറ്റയില്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.'ജോസ് തെറ്റയില്‍ രാജിവെച്ചേക്കും' എന്ന് ആദ്യം വാര്‍ത്തയുണ്ടാക്കി. എന്നിട്ട്, അതിന്റെ പേരിലൊരു പുകമറ സൃഷ്ടിക്കുകയായിരുന്നു. തെറ്റയില്‍ രാജിവെയ്‌ക്കേണ്ട കാര്യമില്ല എന്നാണ് അന്നു ഇന്നും പാര്‍ട്ടി നിലപാട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നഘട്ടത്തില്‍ മന്ത്രിസ്ഥാനം പോലുള്ള അധികാരസ്ഥാനങ്ങള്‍ മാത്രമേ ആരോപണവിധേയര്‍ ഒഴിഞ്ഞിട്ടുള്ളൂ, അല്ലാതെ എം.എല്‍.എ.സ്ഥാനമോ എം.പി.സ്ഥാനമോ രാജിവെച്ചിട്ടില്ല. ജോപ്പന്റെ അറസ്റ്റോടെ സോളാര്‍ കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ പടികടന്ന് അകത്തേക്ക് എത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ രാജി അനിവാര്യമാണ.. മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് അന്വേഷണത്തെ പ്രഹസനമാക്കും. സ്വഭാവികമായി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരും. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തിന്റെ തടസ്സം നീക്കുകയാണ് ചെയ്യേണ്ടതെന്നും പിണറായി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.