You are Here : Home / News Plus

സോളാര്‍ തട്ടിപ്പ് :ടെന്നി ജോപ്പനെ ചോദ്യം ചെയ്തു

Text Size  

Story Dated: Friday, June 28, 2013 11:09 hrs UTC

തിരുവനന്തപുരം. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ടെന്നി ജോപ്പനെ പൊലീസ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെയും പിഎ ജിക്കുമോന്‍ ജേക്കബിനേയും നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പന്‍ സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട കാര്യം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്നു ജോപ്പനെ പുറത്താക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യല്‍ കൊല്ലത്തു വച്ചായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.