You are Here : Home / USA News

ഒമ്പത് വര്‍ഷമായി മലയാളി യുവാവിനെ റിയാദില്‍ കാണാനില്ല

Text Size  

Story Dated: Tuesday, October 28, 2014 10:03 hrs UTC



റിയാദ്: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി വീരശ്ശേരി അബ്ദുസലാമിനെ ഒമ്പത് വര്‍ഷമായി കാണാനില്ലെന്ന് പരാതി. 2002 ല്‍ റിയാദിലെത്തിയ് തിരുവമ്പാടിയിലെ വീരശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ അബ്ദുസലാമിനെ (34)യാണ് കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഷിബു പത്തനാപുരത്തേയും ബഷീര്‍ പാണക്കാടിനേയും ബന്ധപ്പെട്ടത്.

റിയാദില്‍ തന്നെ ജോലി ചെയ്തിരുന്ന പിതാവ് കുഞ്ഞിമുഹമ്മദിന്റെ അതേ സ്ഥാപനത്തില്‍ 2002 ല്‍ ജോലിക്ക് ചേര്‍ന്നതാണ് അബ്ദുസലാം. ബത്ഹക്കടുത്ത അബാക്കര്‍ പ്രിന്റിംഗ് പ്രസിലായിരുന്നു ജോലി. രണ്ട് വര്‍ഷം കഴിഞ്ഞ് നാട്ടില്‍ അവധിക്ക് പോയി കല്യാണം കഴിച്ച് മടങ്ങി വന്ന ശേഷവും ഇതേ കമ്പനിയില്‍ തന്നെ ജോലി തുടര്‍ന്നു. വന്ന ശേഷം രണ്ട് തവണ മാത്രമാണ് വീടുമായി ബന്ധപ്പെട്ടതെന്ന് പറയുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് ആ കമ്പനിയില്‍ നിന്നും രക്ഷപ്പെട്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അതിനുശേഷം ഒമ്പതു വര്‍ഷമായി അബ്ദുസലാമിന്റെ യാതൊരു വിവരവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


റിയകദില്‍ അബ്ദുസലാമിന്റെ പിതാവ് ജോലി ചെയ്തിരുന്ന അതേസ്ഥാപനത്തില്‍ പിതാവിന്റെ കൂടെ ജോലിക്ക് മചേര്‍ന്നു. ബന്തടുക്കത്ത് അബാക്കര്‍ പ്രിന്റിംഗ് പ്രസിലാണ് ജോലി ചെയ്തിരുന്നത്.  ആദയത്തെ അവധിക്ക് നാട്ടില്‍ പോയി കലയാണവും കഴിഞ്ഞു. തിരികെ വന്ന് ഇതേ സ്ഥാപബനത്തില്‍ ജോലി തുടര്‍ന്നു. പഷെ്ഷ വീടുമായി ആകെ രണ്ടു പ്രാവശ്യമാണ് ബന്ധപ്പെട്ടത്. പിന്നീട് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇപ്പോള്‍ ഒമ്പതുവര്‍ഷമായി അബ്ദുസലാമിനെ കുറിച്ച് യാതൊരു വിവരവുമില്ല.

മകനെകുറിച്ച് യാതൊരു വിവരവുമില്ലാതെ വിഷമിച്ചിരിക്കുന്ന ഈ കുടുംബം ഇപ്പോള്‍ റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുകയാണ്.  സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേന ഇന്ത്യന്‍ എംബസിയിലും ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.

അബ്ദുസലാമിനെക്കുറിച്ചുള്ള വിവരമറിയുന്നവര്‍ ബഷീര്‍ പാണക്കാട് (0535394994), ഷിബു പത്തനാപുരം (0508505629) എന്നിവരെ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.