You are Here : Home / അഭിമുഖം

ഇന്ത്യയുടെ രാഗം ലോകത്തിന്റെ പ്രിന്‍സ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, June 05, 2017 03:07 hrs UTC

തിരുവനന്തപുരം പദ്മനാഭസ്വാമി കൊട്ടാരത്തിന്റെ കുതിരമാളികയെ കാതങ്ങള്‍ക്കപ്പുറത്തുള്ള സംഗീതപ്രതിഭകള്‍ക്ക് പരിചയപ്പെടുത്തിയ മാഹാനാണ് അശ്വതി തിരുനാള്‍ രാമവര്‍മ്മ. അനന്തപുരിയെ തുയിലുണര്‍ത്തിയ ഈ മഹാപ്രതിഭ ആംസ്റ്റര്‍ഡാമില്‍വരെ കര്‍ണാടിക് സംഗീതത്തില്‍ അഭിഷേകം നടത്തിയിട്ടുണ്ട്. കര്‍ണാടിക സംഗീതത്തിന്റെ കുലപതിയായ അശ്വതി തിരുനാള്‍ രാമവര്‍മ്മ വിദേശങ്ങളില്‍ ഇന്ത്യയുടെ രാഗമാണ്. വിദേശത്ത് കര്‍ണാടിക് സംഗീതം പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. ഇന്ത്യന്‍ സംഗീതത്തെ അടുത്തറിയാന്‍ വിദേശരാജ്യങ്ങളില്‍നിന്നു പലപ്രതിഭകളും ഇവിടെയെത്തുന്നതും അദ്ദേഹത്തിനും ശിഷ്യപ്പെടുന്നതും പതിവ്. പ്രിന്‍സ് രാമവര്‍മ്മയെന്നു പറഞ്ഞാല്‍ സംഗീതമറിയുന്ന ഏതു വിദേശിക്കും നാവില്‍ വാഗമൊഴുകും.

 

കാസര്‍കോഡു മുതല്‍ വടക്കോട്ട് ഇദ്ദേഹത്തിന്റെ കച്ചേരി കേള്‍ക്കാന്‍ കൂലിപ്പണിക്കാര്‍ മുതല്‍ സംഗീതപ്രതിഭകള്‍ വരെ നിരന്നിരിക്കും. ഈണത്തില്‍ താളമിടും. സൈബര്‍ ലോകത്തും ഏറെ ആരാധകരുണ്ട് രാമവര്‍മ്മയ്ക്ക്. യുട്യൂബിലും ഫേസ്ബുക്കിലും അദ്ദേഹത്തിന്റെ കച്ചേരികള്‍ ഹിറ്റാണ്. ലോകം മുഴുവന്‍ ഇന്ത്യന്‍ സംഗീതത്തിന്റെ പ്രചാരകനാണ് അശ്വതി തിരുനാള്‍ രാമവര്‍മ്മ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ സംഗീതം എന്നു കേള്‍ക്കുമ്പോള്‍ വിദേശിക്ക് നാവിലൊഴുകുന്ന രാഗമാണ് പ്രിന്‍സ്  അശ്വതി തിരുനാള്‍ രാമവര്‍മ്മ.

 

അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെ ന്യുജേഴ്സി പരിപാടികളുടെ വിശദാംശങ്ങള്‍

For Tickets

https://billetebox.com/PrinceRamaVarma/

Carnatic Vocal Concert by Prince Rama Varma (Student of Vechoor Harihara Subramania Iyer & Dr. Mangalampalli Balamuralikrishna) Accompanists Avaneeswaram S R Vinu (Violin) B Harikumar (Mridangam) Ghatam S Karthick

 

Ticket : $30 (6 and under free) $15 (7 to 16 year olds) ($33 if you purchase after May 20th, $35 on the concert day and @ the door)

 

Front rows for workshop attendees only Workshop is on June 7th and 8th

 

. Prince Rama Varma's YouTube channel 'musiquebox' having concert videos, lecdems, music lessons and much more has exceeded 6 million views He is a great orator and writer. His articles are available here Descendent of Maharaja Swathi Thirunal - organizes Swathi Sangeethothsavam, a 10-day annual festival in Thiruvananthapuram

 

Date & Time: Saturday, Jun 10 2017 04:30PM

Location: Sri Guruvayurappan Temple 31 Wooleytown Road Morganville, New Jersey, 07751

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.