You are Here : Home / Editorial

എഴുന്നെള്ളുന്നു രാജാവ് എഴുന്നെള്ളുന്നു'

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, April 16, 2016 01:11 hrs UTC

മെത്രാപ്പോലീത്തമാരുടെ പേരിലുള്ള സഭയുടെ സ്വത്തുക്കള്‍ കൈമാറണമെന്ന് യാക്കോബായ സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയ്ക്ക് അയച്ച കല് പനയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. സഭയുടെ പല സ്വത്തുക്കളും, സ്‌ക്കൂളുകളും, ചാരിറ്റി സ്ഥാപനങ്ങളുടേയും ഉടമസ്ഥാവകാശം മെത്രാപ്പോലീത്തമാരുടെയോ, അവരുടെ കുടുംബാംഗങ്ങളുടെ പേരിലോ, സ്വകാര്യ ട്രസ്റ്റിന്റെ പേരിലോ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന അറിവിന്റെ അടിസ്ഥാനത്തിലാണു കല്പന.(ദ്വിതീയന്‍ പ്രഥമനു കല്പന അയക്കുന്നതില്‍ ഒരു ഔചിത്യ കുറവില്ലേ? വൈസ് പ്രസിഡന്റ് പ്രസിഡന്റിനു ഓര്‍ഡര്‍ കൊടുക്കുന്നതു പോലെ!) യഹോവയായ ഞാന്‍ തന്നെ ദൈവമെന്നറിഞ്ഞ് മിണ്ടാതിരിപ്പിന്‍. ഞാനല്ലാതെ മറ്റൊരു പരിശുദ്ധന്‍ നിങ്ങള്‍ക്കില്ല-' എന്നു വിശുദ്ധ വേദപുസ്തകത്തില്‍ പല അദ്ധ്യായങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ആരാണ് ഇവര്‍ക്ക് ഈ പരിശുദ്ധ പദവി ചാര്‍ത്തിക്കൊടുത്തത്? ഒരാള്‍ പരിപൂര്‍ണ്ണ പരിശുദ്ധനാണെങ്കില്‍ ദൈവതുല്യനാണ്- സ്വയം പരിശുദ്ധ വേഷം കെട്ടുന്നവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ പരിഹസിക്കപ്പെടും!

തിരുമേനിമാര്‍ പള്ളിയിലേക്കു എഴുന്നള്ളുമ്പോള്‍ 'എഴുന്നെള്ളുന്നു രാജാവ് എഴുന്നെള്ളുന്നു' എന്ന പാശ്ചാത്തല സംഗീതമാണ് ബാന്‍ഡുമേളക്കാര്‍ മുഴക്കുന്നത്. മുത്തുക്കുടയുടെ വര്‍ണ്ണപ്രഭയോടെ, ചെണ്ടമേളത്തിന്റെ മുഴക്കത്തോടെ കാതടിപ്പിക്കുന്ന കതിനാവെടിയുടെ കഠോര ശബ്ദത്തോടെ ഇവര്‍ എഴുന്നെള്ളി വരുന്നതു കാണുമ്പോള്‍, ഗുരുവായൂര്‍ കേശവനെയാണു പലര്‍ക്കും ഓര്‍മ്മ വരുന്നത്. 'പിരിവ്' എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇവരുടെ പലരുടേയും മനസ്സില്‍- ഇതേക്കുറിച്ച് ഒരു സ്റ്റഡിക്ലാസ് ഇടവക വികാരിമാര്‍ക്ക് ഇവര്‍ മുന്‍കൂര്‍ നല്‍കാറുണ്ട്. ഇപ്പോള്‍ എല്ലാ കൂദാശകള്‍ക്കും ഇവര്‍ക്കു നിശ്ചിത കൈമുത്ത്(കൈക്കൂലി)കൊടുത്തിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്.

 

മാമ്മോദീസായ്ക്ക്- വിവാഹത്തിന് മരണത്തിന് (വിവാഹത്തിനും, മരണത്തിനും ഏതാണ്ട് ഒരേ നിരക്കാണ്. രണ്ടും തമ്മില്‍ വലിയ വ്യത്യാസമില്ലല്ലോ!) പതിനായിരത്തില്‍ നിന്നും ലക്ഷങ്ങളിലേക്കു കടന്നിരിക്കുന്നു പലരുടേയും റേറ്റ്. സഭയും, സമുദായങ്ങളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, ആശുപത്രികളില്‍ ഒരു പ്രവേശനം ലഭിക്കണമെങ്കില്‍ ലക്ഷക്കണക്കിനു രൂപ മുന്‍കൂര്‍ കെട്ടി വെയ്ക്കണം. ക്ഷ്ടാനുഭവാഴാച നാളുകളില്‍ ഉപ്പിലിടാന്‍ പോലും ഒരു ബിഷപ്പിനെ കേരളത്തില്‍ കിട്ടില്ല. എല്ലാവരും വിദേശപര്യടനത്തി കെടാത്ത തീയിലും ചാകാത്ത പുഴുവിലും കിടന്നു മുകളിലേക്കു നോക്കുമ്പോള്‍, അല്പം ദാഹജലം പാപികളായ നമ്മള്‍ക്ക് ഇവര്‍ നല്‍കുമെന്നു പ്രത്യാശിയ്ക്കാം.

 

നരകത്തില്‍ നിന്നു പോലും പിരിവെടുക്കുവാന്‍ ഇവരില്‍ ചിലര്‍ മടിക്കില്ലെന്ന് ആരു കണ്ടു. പാത്രീയര്‍ക്കീസ് ബാവയുടേയോ, കതോലിക്കബാവയുടെ കല്പന കണ്ട് ഏതെങ്കിലും പള്ളിക്കാര്‍ അവരുടെ അധീനതയിലുള്ള പള്ളികളോ സ്ഥാപനങ്ങളെ സഭയുടെ പേരില്‍ എഴുതിത്തരുമെന്ന് കരുതേണ്ടാ! ഇവിടെ അമേരിക്കയില്‍ എല്ലാ പള്ളികളുടേയും ഭരണാധികാരം മെത്രാപ്പോലീത്തമാര്‍ക്കാണ്. എന്നാല്‍ പള്ളിക്കെട്ടിടവും, അനുബന്ധ സ്ഥാപനങ്ങളും ട്രസ്റ്റിന്റെ പേരിലാണ്. അതായത് മെത്രാപ്പോലീത്താമാര്‍ക്ക് യാതൊരു അവകാശവും സ്വത്തിന്മേല്‍ ഇല്ലെന്നര്‍ത്ഥം. 'ട്രസ്റ്റ്-' 'ഒരു വിശ്വാസമല്ലേ-എല്ലാം'

എല്ലാം അങ്ങേ മഹത്വത്തിനായ്-സ്‌തോത്രം!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.