You are Here : Home / Aswamedham 360

'ആപ്പിട്ട്' പാര്‍ട്ടികള്‍; വോട്ടുതേടാന്‍ ഹൈടെക് തന്ത്രങ്ങള്‍

Text Size  

Story Dated: Wednesday, January 08, 2014 06:39 hrs UTC

ന്യൂജനറേഷന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്മാര്‍ട്ടുഫോണ്‍ ആപ്ളിക്കേഷുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. രാജ്യത്തെ മധ്യവര്‍ഗ-യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പുതിയ പരീക്ഷണവുമായി ഇറങ്ങിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍.ന്യൂജനറേഷന്‍ വോട്ടര്‍മാരെ വലയില്‍ വീഴ്ത്താനായി സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷുമായാണ് കോണ്‍ഗ്രസും ബിജെപിയും ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയില്‍ 10ശതമാം മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുള്ളത്. ഇവരെ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള രാഷ്ട്രീയ പ്രചാരണം നടത്താനുദ്ദേശിക്കുന്നത്.

ഇതിനു പുറമെ ഇന്ത്യയിലെ കന്നി വോട്ടര്‍മാരായ 18 നും 23നും ഇടയില്‍ പ്രായം വരുന്ന 150 കോടി ആളുകളെയും ഇവര്‍ ലക്ഷ്യം വെക്കുന്നുണ്ട്.  ഇന്ത്യ 272 + എന്നാണ് ബിജെപിയുടെ സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷന്റെ പേര്. ജനുവരി ഒന്നിന് ഇത് പുറത്തിറങ്ങി. കോണ്‍ഗ്രസ് രണ്ട് ആപ്ളിക്കേഷുകളുമായാണ് വരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നത്തിനു ഇത്തരം ആപ്ളിക്കേഷുകള്‍ വഴി സാധിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കുന്നതിനും ഇത്തരം ആപ്ളിക്കേഷുകളില്‍ സംവിധാനമുണ്ട്. നിലവില്‍ 51 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.

ബിജെപിയുടെ ആപ്ളിക്കേഷായ ഇന്ത്യ 272 + ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡില്‍ 10000 ലധികം ആളുകള്‍ ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു കോടി കടക്കുമെന്ന് പാര്‍ട്ടിയുടെ ഐ ടി തലവനായ അരവിന്ദ് ഗുപ്ത പറഞ്ഞു. കോണ്‍ഗ്രസ് രണ്ടാഴ്ചക്കുള്ളില്‍ ആപ്ളിക്കേഷുകള്‍ പുറത്തിറക്കും. ഇത്തരം മൊബൈല്‍ ആപ്ളിക്കേഷുകള്‍ വഴിയുള്ള പ്രചാരണം അത്യന്താപേക്ഷിതമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറയുന്നത്.
ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുപ്പിന് സ്മാര്‍ട്ട് ഫോണ്‍ ആപ്ളിക്കേഷുകള്‍ ഉപയോഗപ്പെടുത്തിയ ആം ആദ്മി പാര്‍ട്ടിയുടേത് 10000 പേര്‍ നിലവില്‍ ഡൌണ്‍ലോഡ് ചെയ്തതായി ഐ ടി സെല്‍ തലവന്‍ അങ്കിത് ലാല്‍ പറയുന്നു. 2012 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഒബാമയും 2013 ലെ ജപ്പാനില്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും ഈ സൌകര്യം പ്രയോജപ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.