You are Here : Home / Aswamedham 360

ഹാക്കര്‍മാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പോഡസ്റ്റയുടെ സ്വകാര്യ ജിമെയിലിനുള്ളില്‍ കടന്നു കയറി

Text Size  

Story Dated: Tuesday, November 07, 2017 12:17 hrs UTC

വാഷിങ്ടണ്‍: 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലറി ക്ലിന്റന്റെ പ്രചാരണ വിഭാഗ തലവന്‍ ജോണ്‍ പോഡസ്റ്റയുടെ സ്വകാര്യ ജിമെയില്‍ അക്കൗണ്ടില്‍ കടന്നു കയറുവാന്‍ ഹാക്കര്‍മാര്‍ക്ക് ഒരാഴ്ചത്തെ പരിശ്രമം മാത്രമേ വേണ്ടി വന്നുള്ളൂ എന്ന് ഒരു സൈബര്‍ സെക്യൂരിറ്റി കമ്പനി കരസ്ഥമാക്കിയ ഗണന ശാസ്ത്ര വിവരങ്ങള്‍ വ്യക്തമാക്കി. ഈ കമ്പനിയുടെയും അസോസിയേറ്റഡ് പ്രസിന്റെയും റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹാക്കര്‍മാര്‍ ഗോളാന്തരതലത്തില്‍ റഷ്യന്‍ ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് കടന്നുകയറ്റം എന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനങ്ങള്‍ ശരിയായിരുന്നു. മോസ്‌കോവില്‍ സാധാരണ ബിസിനസ് സമയത്ത് (രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ്) ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചത്. ഉച്ച സയമത്ത് ഇവര്‍ വലിയ തിരക്കിലായിരുന്നുവെന്നും വാരാന്ത്യത്തില്‍ പണിയെടുത്തിരുന്നില്ല എന്നും ഈ ഡേറ്റയില്‍ നിന്ന് കണ്ടെത്തി. റഷ്യന്‍ എതിരാളികളും അന്തര്‍ദേശീയ തലത്തില്‍ കുഴപ്പക്കാരായ വരും അമേരിക്കയിലെ വ്യക്തികളോ സ്ഥാപനങ്ങളോ ആയ 573 ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. സോവിയറ്റ് യൂണിയന്‍ കാലഘട്ടം മുതല്‍ ഇവ റഷ്യന്‍ ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യങ്ങള്‍ ആയിരുന്നു.

 

 

 

റഷ്യ വിഘടന വാദികളെ പ്രോത്സാഹിപ്പിക്കുന്ന യുക്രെയിന്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യം നോട്ടമിടുന്നത് 545 ലക്ഷ്യങ്ങളാണ്. മുന്‍ സോവിയറ്റ് സംസ്ഥാനമായ ജോര്‍ജിയ, റഷ്യ ഒരു രക്ത രൂക്ഷിത പോരാട്ടത്തില്‍ ഗവണ്‍മെന്റിനെ സഹായിക്കുന്ന സിറിയ പിന്നെ സ്വയം റഷ്യയിലെയും ഗവണ്‍മെന്റിനെ എതിര്‍ക്കുന്ന വ്യക്തികളും സ്ഥാപനങ്ങളു മാണ് ഹാക്കര്‍മാരുടെ പട്ടികയിലുള്ളത്. എപി 116 രാജ്യങ്ങളിലെ വ്യക്തികളുടെ അക്കൗണ്ടുകള്‍ ലക്ഷ്യം വയ്ക്കുന്നതായി പറഞ്ഞു. ആഴ്ചകള്‍ക്കുശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉപദേശകനോട് ഇമെയിലുകള്‍ റഷ്യന്‍ കരങ്ങളിലെത്തിയതായി തന്നോടു പറഞ്ഞതായി ട്രംപ് പ്രചരണ വിഭാഗത്തിലെ വിദേശ നയതന്ത്ര ഉപദേശകന്‍ ക്രെംലിന് ലഭിച്ച ആയിരക്കണക്കിന് ഇമെയിലുകളില്‍ ഹിലറിയെ പ്രതിപാദിക്കുന്ന മാലിന്യങ്ങളും ഉണ്ടെന്നും അറിയിച്ചു. ഇമെയില്‍ വിവരങ്ങള്‍ വിശകലനം ചെയ്ത വിദഗദ്ധര്‍ പറയുന്നത് റഷ്യയായിരുന്നു ഹാക്കിങ്ങിന് പിന്നില്‍ എന്നാണ് മറ്റൊരു രാജ്യത്തിനും പട്ടികയിലുള്ള വ്യക്തികളെ തിരഞ്ഞു പിടിക്കേണ്ടതില്ല എന്നാണ് സെക്യുര്‍ വര്‍ക്ക്‌സ് സീനിയര്‍ സെക്യൂരിറ്റി റിസര്‍ച്ചര്‍ റാഫേ പില്ലിംഗ് പറയുന്നത്. 19,000 ല്‍ അധികം വരികളുടെ ഡേറ്റയാണ് ഹിലറിയുടെ പ്രചരണ വിഭാഗ ത്തിന്റെ ഇമെയിലുകളില്‍ നിന്ന് ചോര്‍ത്തിയതായി ലഭിച്ചിരിക്കുന്നത്.

 

 

ഒരു തിരഞ്ഞെടുപ്പ് തകിടം മറിക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഉദ്ദേശം എന്ന് ആരോപിക്കപ്പെടുന്നു. സൈബര്‍ സെക്യൂരിറ്റി കമ്പനി സെക്യുര്‍ വര്‍ക്ക്‌സ് മിനിട്ട് ബൈ മിനിട്ട് ലോഗ് കരസ്ഥമാക്കി. ഇതില്‍ നിന്ന് വ്യക്തമായത് ജോണ്‍ പോഡസ്റ്റയുടെ ജി മെയില്‍ അക്കൗണ്ട് ലക്ഷ്യം വയ്ക്കുവാനും ഇതിന്റെ സെക്യൂരിറ്റി തകര്‍ത്ത് കടന്നു കയറുവാനും ഹാക്കര്‍മാര്‍ ഒരാഴ്ച സമയം എടുത്തു എന്നാണ്. സൈബര്‍ എസ്പിയോനേജ് ടെക്‌നിക്കിലൂടെ നടത്തിയ ഫിഷിംഗ് ഓപ്പറേഷനില്‍ ഹിലറിയുടെ പ്രചരണ സംഘത്തിന്റെ ഇമെയിലുകള്‍ കവര്‍ന്നെടുക്കുവാന്‍ ഹാക്കര്‍മാര്‍ക്ക് കഴിഞ്ഞു. ആര്‍ക്കും ഭേദിച്ച് കടന്നു കയറാനാവാത്തവിധം റ്റു ഫാക്ടര്‍ ടെക്‌നിക്കിലൂടെ (രണ്ട് പാസ്‌കോഡുകള്‍ ഉപയോഗിച്ച്) മാത്രമേ ഇമെയില്‍ അക്കൗണ്ടുകളില്‍ കടക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ഹിലറി ക്ലിന്റണ്‍ഡോട്ട്‌കോം സ്വീകരിച്ച മറ്റൊരു സുരക്ഷ നടപടി 30 ദിവസത്തിനുശേഷം മിക്കവാറും എല്ലാ ഇമെയിലുകളും ഡിലീറ്റ് ചെയ്യുക. ഇടക്കിടെ സ്റ്റാഫംഗങ്ങള്‍ക്ക് ഫിഷിംഗ് ഡ്രില്‍ നല്‍കുക എന്നിവ ആയിരുന്നു. സുരക്ഷ നിര്‍ദേശങ്ങള്‍ ബാത്ത് റൂമുകളിലും ജീവനക്കാരെ ജാഗ്‌രൂകരാക്കു വാന്‍ വച്ചിരുന്നു. ഇവയിലൊന്ന് ഒരു ടൂത്ത് ബ്രഷിന്റെ പടത്തിനൊപ്പം നിങ്ങള്‍ നിങ്ങളുടെ പാസ് വേര്‍ഡുകളും പങ്ക് വയ്ക്കരുത് എന്നെഴുതിയിരുന്നു. ടൂത്ത് ബ്രഷ് പങ്കുവെയ്ക്കരുത് എന്ന പഴയ ചൊല്ലിന് അനുബന്ധമായി നല്‍കിയ നിര്‍ദേശം ചിലര്‍ പാലിച്ചില്ല. സുരക്ഷാ പാളിച്ച ഉണ്ടായി എന്നുറപ്പാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.