You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍: കുറഞ്ഞ നിരക്ക് നാളെ അവസാനിക്കും

Text Size  

Story Dated: Wednesday, February 14, 2018 12:43 hrs UTC

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനുള്ള കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ നാളെ (ഫെബ്രുവരി 15, വ്യാഴം) അവസാനിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ Paypal വഴി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കുകയോ, ട്രഷറര്‍ക്ക് ചെക്ക് അയയ്ക്കുകയോ ചെയ്യാവുന്നതാണ്. വിലാസം: Mathew Varghese, 160 Cedar Road, East Northport, NY-11731. North East American Diocese എന്ന പേരിലാണ് ചെക്കുകള്‍ എഴുതേണ്ടത്. മെമ്മോയില്‍ FYC 2018 എന്നും കുറിക്കുക. രജിസ്‌ട്രേഷന്‍ വരുന്നതനുസരിച്ച് മുറികള്‍ അലോട്ട് ചെയ്യുന്നതിനാല്‍ താമസിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്നുള്ള മുറികള്‍ കിട്ടാന്‍ സാധ്യത കുറവാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പോലെ വിവിധ ഇടവകകളില്‍ നിന്നു രജിസ്‌ട്രേഷന്‍ വന്നു കൊണ്ടിരിക്കുന്നു. ഇതുവരെ നാല്‍പ്പതു ഇടവകകളില്‍ നിന്നും കുടുംബങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കലഹാരിയുമായി കരാര്‍ അനുസരിച്ചുള്ള മുറികളുടെ ബുക്കിങ് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കും. രജിസ്‌ട്രേഷന്‍ ചെയ്യാത്ത ആര്‍ക്കും തന്നെ കോണ്‍ഫറന്‍സ് സെന്ററില്‍ പ്രവേശിക്കുന്നതിനോ പരിപാടികളില്‍ പങ്കെടുക്കുന്നതിനോ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നു കലഹാരി റിസോര്‍ട്ട് മാനേജ്‌മെന്റും കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. കോണ്‍ഫറന്‍സ് സംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയാണെന്ന് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ അറിയിച്ചു. വിവിധ കമ്മിറ്റികളെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ഡോ. വറുഗീസ് എം. ഡാനിയല്‍ (203) 508-2690 ജോര്‍ജ് തുമ്പയില്‍ (973) 943-6164 മാത്യു വറുഗീസ് (631) 891-8184

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.