You are Here : Home / USA News

എന്‍.എസ്.എസ്. നായര്‍ സംഗമം സുവനീര്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു

Text Size  

Story Dated: Monday, February 05, 2018 01:02 hrs UTC

ന്യൂയോര്‍ക്ക്: എന്‍.എസ്.എസ്.ഓഫ് നോര്‍ത്ത് അമേരിക്ക 2018 ആഗസ്റ്റ് 10,11,12 തിയ്യതികളില്‍ ചിക്കാഗോയില്‍ (Hilton Chicago/Oak Brook Hills Resort, 3500 Midwest Road, Oak Brook, Illinois-60523) വെച്ച് നടത്തുന്ന നായര്‍ സംഗമത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന 'പത്മദളം' എന്ന സുവനീറിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സുവനീര്‍ കമ്മിറ്റിയുടെ ചെയര്‍പെഴ്‌സണ്‍ രാധാകൃഷ്ണന്‍ നായര്‍ (ചിക്കാഗോ), കോചെയര്‍പെഴ്‌സണ്‍ ജയപ്രകാശ് നായര്‍ (ന്യൂയോര്‍ക്ക്), എന്നിവരും, പ്രശസ്ത സാഹിത്യകാരന്‍ ശ്യാം പരമേശ്വരന്‍ (ചീഫ് എഡിറ്റര്‍), ന്യൂയോര്‍ക്കില്‍ നിന്നുള്ള സോനു ജയപ്രകാശ്, കുന്നപ്പിള്ളില്‍ രാജഗോപാല്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. നായര്‍ സമുദായ സംഘടനയുടെ ഉന്നമനം ലക്ഷ്യമിട്ട് എഴുതിയ രചനകള്‍ക്കായിരിക്കും ഈ സുവനീറില്‍ മുന്‍ഗണന ലഭിക്കുക. ലേഖനം, കഥ, കവിത എന്നീ രചനകള്‍ അയക്കേണ്ട ഇമെയില്‍ അഡ്രസ്  സുവനീര്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനമനുസരിച്ചായിരിക്കും രചനകള്‍ പ്രസിദ്ധീകരിക്കുന്നത്. ഈ നായര്‍ സംഗമം ഒരു വന്‍ വിജയമാക്കുന്നതിനുവേണ്ടി പ്രസിഡന്റ് എം.എന്‍.സി. നായര്‍, സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, ജോയിന്റ് സെക്രട്ടറി പ്രമോദ് എന്‍. നായര്‍, ജോയിന്റ് ട്രഷറര്‍ ഹരി ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷന്‍ ചെയര്‍മാനായി സിനിമാ സംവിധായകനും കലാകാരനുമായ ജയന്‍ മുളങ്ങാടും കോ ചെയറായി ന്യൂയോര്‍ക്കില്‍ നിന്നുള്ള സുനില്‍ നായരും പ്രവര്‍ത്തിക്കുന്നു. കൂടാതെ ശ്രീനിവാസ കുറുപ്പ് കണ്‍വന്‍ഷന്‍ കണ്‍വീനറായും സുരേഷ് നായര്‍ കോകണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും നായര്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന ഈ സംഗമത്തിലേക്ക് എല്ലാ സമുദായ സ്‌നേഹികളേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ശ്യാം പരമേശ്വരന്‍ (ചീഫ് എഡിറ്റര്‍) 847 7570661, രാധാകൃഷ്ണന്‍ നായര്‍ (സുവനീര്‍ കമ്മിറ്റി ചെയര്‍) 847 3408678, ജയപ്രകാശ് നായര്‍ (സുവനീര്‍ കമ്മിറ്റി കോചെയര്‍) 845 5072621, ജയന്‍ മുളങ്ങാട് (കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍) 630 6405007, എം.എന്‍.സി. നായര്‍ (പ്രസിഡന്റ് ) 217 6491146.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.