You are Here : Home / USA News

പത്മഭൂഷന്‍ മാര്‍ ക്രിസോസ്റ്റത്തിന് ഐ.പി.എല്‍ അനുമോദനമര്‍പ്പിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 02, 2018 02:19 hrs UTC

ഡിട്രോയ്റ്റ്: 69-മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ പത്മഭൂഷന്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ച അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തായെ ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ കൂട്ടായ്മയില്‍ പ്രത്യേകം അനുമോദിച്ചു. ഫെബ്രുവരി 1 ചൊവ്വാഴ്ച നടത്തിയ ഐ.പി.എല്‍. ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇരുനൂറ്റി അമ്പതില്‍ പരം പേരാണ് പങ്കെടുത്തതെന്ന് സംഘാടകരായി സി.വി.സാമുവേല്‍(ഡിട്രോയ്റ്റ്), റ്റി.എ.മാത്യു(ഹ്യൂസ്റ്റണ്‍) എന്നിവര്‍ അറിയിച്ചു. ഇന്ത്യ ഗവണ്‍മെന്റിന്റെ പത്മഭൂഷന്‍ ബഹുമതി ആദ്യമായിട്ടാണ് ഒരു ബിഷപ്പിന് ലഭിക്കുന്നത്. രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ ഔദ്യോഗികമായി പങ്കെടുത്തവരില്‍ ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തി ക്രിസോസ്റ്റം തിരുമേനിയാണെന്ന് അനുമോദന യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കവെ മാര്‍ത്തോമാ സഭയുടെ ലെ ട്രസ്റ്റി പി.പി.അച്ചന്‍കുഞ്ഞ് പറഞ്ഞു.

 

ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഒരു നൂറ്റാണ്ടായി പ്രവര്‍ത്തനനിരതമായ ധന്യ ജീവിതത്തിന് രാഷ്ട്രം നല്‍കിയ ആദരം തികച്ചും അര്‍ഹതപ്പെട്ടതാണെന്നും യോഗം വിലയിരുത്തി. ഐ.പി.എല്‍ കുടുംബാംഗങ്ങളുടെ അനുമോദനം അഭിവന്ദ്യ മെത്രാപോലീത്തായെ നേരില്‍ കണ്ടു അറിയിക്കുമെന്ന് ഐ.പി.എല്ലില്‍ ഗസ്റ്റ് സ്പീക്കറായി പങ്കെടുത്ത അച്ചന്‍ കുഞ്ഞ് പറഞ്ഞു. ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ ഇടവക വികാരി റവ.സുനില്‍ ബി സഖറിയാച്ചന്റെ പ്രാര്‍ത്ഥനയോടു കൂടെ യോഗം ആരംഭിച്ചു. ബാംഗ്ലൂരില്‍ നിന്നുള്ള ലൈല ജോസഫ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ജോസഫ് റ്റി. ജോര്‍ജ്ജ്(ഹൂസ്റ്റണ്‍) മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അറ്റ്‌ലാന്റാ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് റവ.ജോര്‍ജ് കുട്ടി കൊച്ചുമ്മന്റെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം ആരംഭിച്ചു. ബാംഗ്ലൂരില്‍ നിന്നുള്ള ലൈല ജോസഫ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ജോസഫ് റ്റി. ജോര്‍ജ്ജ് (ഹൂസ്റ്റണ്‍) മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അറ്റ്‌ലാന്റാ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് റവ.ജോര്‍ജുകുട്ടി കൊച്ചുമ്മന്റെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.