You are Here : Home / USA News

മലയാളികളുടെ മനോഭാവം മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം: തോമസ്‌ മൊട്ടക്കൽ

Text Size  

Story Dated: Thursday, February 01, 2018 03:11 hrs UTC

ഹൂസ്റ്റൺ∙മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സമെന്ന് തോമസ്‌ മൊട്ടക്കൽ പറഞ്ഞു.വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 27 ശനിയാഴ്ച മിസൂറിസിറ്റി സെന്റ്‌ ജോസഫ്‌ ഓഡിറ്റോറിയത്തിൽ നടന്ന ലോക മലയാളി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം‌.

ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ പൈത്യകവും മലയാളത്തിന്റെ മഹത്വവും സംരക്ഷിക്കാനും പുതുതലമുറക്ക് പകർന്നു നൽകാനും വേൾഡ്‌ മലയാളി കൗൺസിലിനെപ്പോലെയുള്ള സംഘടനകൾക്ക്‌ ഉത്തരവാദിത്വമുണ്ടന്നും ഗ്ലോബ്ബൽ കോൺഫറൻസിൽ അതിനുവേണ്ടി പ്രത്യക ചർച്ചകൾ സംഘടിപ്പിക്കുമെന്നും കോൺഫറൻസ്‌ ചെയർമാൻ തോമസ്‌ മൊട്ടക്കൽ പറഞ്ഞു.

ഗ്ലോബൽ കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ സജിവമാണന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 60 ൽ പ്പരം പ്രോവിൻസിൽ നിന്നും വരുന്ന പ്രതിനിധികളേയും അവരുടെ കുടുംബങ്ങളേയും സ്വികരിക്കുവാനുള്ള ക്രമീകരണങ്ങൾ കൺവീനർ തങ്കമണി അരവിന്ദ്‌ സമ്മേളനത്തിൽ വിശദികരിച്ചു.

ന്യൂജേഴ്സിയിൽ ആഗസ്റ്റിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫ്രൻസിൽ പങ്കെടുക്കുന്നതിന്നുള്ള രജിസ്ട്രേഷൻ 21 പേരിൽ നിന്നും സമ്മേളനത്തിൽ വെച്ച് ‌ഗ്ലോബ്ബൽ കോൺഫ്രൻസ്‌ ഓർഗനൈസിംഗ്‌ കമ്മിറ്റി ചെയർമാൻ തോമസ്‌ മൊട്ടക്കലും കൺവീനർ തങ്കമണി അരവിന്ദും എറ്റുവാങ്ങി.

പരിപാടിയിൽ വിവിധ സംഘടന നേതാക്കൾ , പൊതുപ്രവർത്തകർ ,മാധ്യമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്ര്രോവിൻസ്‌ പ്രസിഡന്റ്‌ എസ്‌. കെ. ചെറിയാന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ
സ്റ്റാഫോർഡ്‌ സിറ്റി കൗൺസിലർ കെൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ. പി . ജോർജ്ജ്‌ ,എൽദോ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ശ്രീമതി പൊന്നുപിള്ള ,ശ്രീ.അലക്സാണ്ടർ തോമസ്‌,ശ്രീ. ലക്ഷ്മി പീറ്റർ എന്നിവർ മുഖ്യ അതിഥികളെ സദസിനു പരിചയപ്പെടുത്തി. പ്രോവിൻസ്‌ ചെയർമാൻ ജേക്കബ്ബ്‌ കുടശനാട്‌ സ്വഗതവും കൺവീനർ ജെയിംസ്‌ കുടൽ കൃതഞ്ജതയും പറഞ്ഞു.
പ്രമുഖ വിവ്യസായിയും ഗ്ലോബ്ബൽ കോൺഫ്രൻസ്‌ ഓർഗനൈസിംഗ്‌ കമ്മിറ്റി ചെയർമാനുമായ തോമസ്‌ മൊട്ടക്കലിനിയേയും പ്രമുഖ ചാരിറ്റി പ്രവർത്തകനും റിയലറ്ററുമായ ജോൺ. ഡ്ബ്ല്യു.വർഗീസിനെയും പ്രമുഖ സാമൂഹ്യക പ്രവർത്തകയും ഗ്ലോബൽ കോൺഫ്രൻസ്‌ ക്‌ൺവീനറുമായ ശ്രീമതി തങ്കമണി അരവിന്ദിനേയും ചടങ്ങിൽ ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.