You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, January 30, 2018 01:50 hrs UTC

ന്യൂറൊഷേല്‍ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2018 ലെ പ്രവര്‍ ത്തനോദ്ഘാടനം ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്‌റൊരെന്റില്‍ വെച്ച് നടതുകയുണ്ടയി . ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാനും , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും ആണ് ഈ വര്‍ഷത്തെ മുഖ്യ ലക്ഷ്യം. ജനഹൃദയങ്ങളിലേക്ക് ആകര്‍ഷിക്കത്തക്ക വിധത്തില്‍ അസോസിയേഷന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമാനും കമ്മറ്റിയില്‍ തിരുമാനം ആയി. മുൻ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് പുതിയ പ്രസിഡന്റ് ആന്റോ വര്‍ ക്കിക്കും, മുൻ സെക്രട്ടറി ആന്റോ വർക്കി പുതിയ സെക്രട്ടറി ലിജോ ജോണിനും ട്രഷർ ബിപിൻ ദിവാകരനും ട്രസ്റ്റി ബോർഡ് ചെയർമാൻ ജോൺ സി വർഗീസിന്റെ സാനിധ്യത്തിൽ അധികാര കൈമാറ്റം നടത്തി.

 

ടെറന്‍സണ്‍ തോമസ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അസോസിയേഷന് ഉണ്ടായ വളർച്ചയെ പറ്റിയും എടുത്തു പറയുകയുണ്ടായി. പ്രസിഡന്റ് ആന്റോ വര്‍ ക്കിയുടെ അഅദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ സെക്രട്ടറി ലിജോ ജോൺ ആമുഖ പ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപരേഖ അവതരിപ്പിക്കുകയും ചെയ്യ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറര്‍ ബിപിൻ ദിവാകരൻ , എന്നിവര്‍ ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റി സംസാരിച്ചു.ആന്റോ വര്‍ ക്കിയുടെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി അധികാരം ഏറ്റ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോൺ സി വർഗീസി അഭിനന്ദിക്കുകയും, അദ്ദേഹം 2018 ലെ ഫോമാ ഇലക്ഷനിൽ മത്സരിക്കുന്നതിൽ എല്ലാവിധ സഹകരണവും വാഗ്‌ദനം ചെയ്തു. ഈസ്റ്റര്‍, വിഷു, ഫാമിലി നൈറ്റ് എന്നിവ ഏപ്രിൽ മാസം 21 ആം തിയതി നടത്തുവാനും ഈ വർഷത്തെ കോര്‍ഡിനെറ്റര്‍സ് ആയി ടെറന്‍സണ്‍ തോമസിനേയും ,ജിഷ അരുണിനെയും നിയമിച്ചു . മേയ് മാസത്തില്‍ വനിതാ ഫോറത്തിന്റെ സെമിനാര്‍ നടത്തുവാനും, വനിതാ ഫോറം ചെയർപേഴ്സൺ ആയി രാധ മേനോനെയും നിയമിച്ചു. രാധയുടെ നേത്യത്തത്തിൽ കമ്മിറ്റി വിപുലീകരിച്ചു പ്രവർത്തനം വിപുലീകരിക്കും.അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ പലപ്പോഴും വനിതകള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് ലഭിച്ചിട്ടില്ല, അത് നേടിയെടുക്കുക എന്നത് ശ്രെമകരമായ കാര്യവുമാണ്. യുവതികളെ മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം . ജൂണ്‍ മാസത്തില്‍ വിവധ സെമിനാറുകള്‍ നടത്തുവാനും കോര്‍ഡിനെറ്റര്‍സ് ആയി രാജന്‍ ടി ജേക്കബ്,ചാക്കോ പി ജോര്‍ജിനെ (അനി) ,ഡോ. ഫിലിപ്പ് ജോര്‍ജ് , എം.വി . കുര്യൻ , എന്നിവരെ ചുമതലപ്പെടുത്തി. ജൂലൈ 21 ആം തിയതി ഫാമിലി പികിനിക് നടത്താനും കോര്‍ഡിനെറ്റര്‍സ്ആയി ജോണ്‍ തോമസ്,രാജ് തോമസ്,കെ.ജെ. ഗ്രിഗറി,സുരേന്ദ്രന്‍ നായര്‍, എ. വി വർഗീസ് എന്നിവരെയും ചുമതലപ്പെടുത്തി. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഏറ്റവും വലിയ ഇവൻറ് ആണ് ഓണാഘോഷം. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 8 ന് നടത്താനും തീരുമാനിച്ചു.നാല്‍പ്പത്തിമൂന്ന് ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌സ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും എന്നും മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്ന ഒരു ഉത്സവമാണ് . നാല്‍പ്പത്തിമുന്ന് ഓണം കണ്ട അപൂര്‍വ്വം അസോസിയേഷനുകളില്‍ ഒന്നാണ് ,ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഇക്കുറിയും മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുംഎന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അമേരിക്കയില്‍ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയര്‍മെന്റ് ജീവിതത്തിലേക് കടന്നുകൊണ്ട് രിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുക എന്നതിന്നാണ് അസോസിയേഷന്‍ പരിശ്രമിക്കുന്നത് , ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍മെന്റ് സെമിനാറുകള്‍ നടത്താനും ഇതിനെറെ കോര്‍ഡിനെറ്റര്‍സ്ആയി കെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, എം . വി. ചാക്കൊ,കെ ജി ജനാർദ്ദനൻ , ജോണ്‍ തോമസ്,ഇട്ടൂപ്പ് ദേവസ്യ, ജയാ കുര്യൻ ,ജോണ്‍ മാത്യു എന്നിവരെയും നിയമിച്ചു. അമേരിക്കന്‍ പോളിറ്റിക്‌സില്‍ മലയാളീ പ്രാതിനിത്യം ഉറപ്പിക്കുവനും, നമ്മുടെ യുവ തലമുറയെ അമേരിക്കന്‍ പോളിറ്റിക്‌സില്‍ലേക്ക് അക്രക്ഷിക്കുവാനും പോളിറ്റിക്കല്‍ ക്യാമ്പൈനോടൊപ്പം ഒരു ഇലക്ഷന്‍ ടിബേറ്റ് നടത്താനും തിരുമാനിച്ചു , കോര്‍ഡിനെറ്റര്‍സ്ആയി കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി എന്നിവരെയും ചുമതലപ്പെടുത്തി. നവംബര്‍ മാസം ചാരിറ്റി മാസം ആയി അചരികാനുംതിരുമാനിച്ചു ,മനുഷ്യരായലും അസോസിയേഷന്‍ ആയാലും സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് ജനസമ്മതരാകുന്നത്. ഈ വര്‍ഷം ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുമായാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ കോര്‍ഡിനെറ്റര്‍സ്ആയി,കൊച്ചുമ്മന്‍ ടി. ജേക്കബ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍ , എം.വി. കുര്യന്‍ ,നിതിഷ് ഉമ്മന്‍,ലീന ആലപ്പാട്ട് എന്നിവരെയും ചുമതലപ്പെടുത്തി. ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ അഘോഷം, വാർഷിക ജനറൽ ബോഡിയും ജനുവരി 5 ആം തിയതി നടത്താനും തീരുമാനിച്ചു.അതോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തിരിശില വിഴും. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുഖ പത്രമായ കേരള ദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ ആയി ജോയി ഇട്ടനെയും, ഓൺലൈൻ വേർഷന്റെ എഡിറ്റർ ആയി ഗണേഷ് നായരെയും നിയമിച്ചു . ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഡഗംഭീരമായ സുവനീയറും പുറത്തു ഇറക്കുന്നതാണ്. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങല്‍ അഭ്യര്‍ദ്ധിക്കുന്നതായി പ്രസിഡന്റ് ആന്റോ വർക്കി , സെക്രട്ടറി ലിജോ ജോൺ ,ട്രഷറര്‍: ബിപിൻ ദിവാകരൻ ;വൈസ് പ്രസിഡന്റ്: ശ്രീകുമാർ ഉണ്ണിത്താൻ ജോ. സെക്രട്ടടറി: ഷാജൻ ജോർജ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോൺ സി വർഗീസ് എന്നിവര്‍ അഭ്യര്‍ധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.