You are Here : Home / USA News

ഫോമാ ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി കൂട്ടുകെട്ടില്‍ ഇനി ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇളവുകള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, January 24, 2018 01:50 hrs UTC

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ എഴുപതോളം അംഗ സംഘടനകളുള്ള ഫോമായിലൂടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഇനി നോര്‍ത്ത് അമേരിക്കയില്‍ മാത്രമല്ല, നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഇളവുകള്‍. അമേരിക്കയിലെ കുട്ടികള്‍ പഠിക്കുന്ന ഫീസില്‍, ഫോമയിലൂടെ ഇനി നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാകും. സാധാരണയായി അമേരിക്കയില്‍ നിന്നുള്ള കുട്ടികളേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കിയാണ് സ്ക്കൂളുകളും യൂണിവേഴ്‌സിറ്റികളും നാട്ടില്‍ നിന്നു വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനു പഠിക്കാന്‍ അവസരം നല്‍കുന്നത്. എന്നാല്‍ 201618 കാലഘട്ടത്തിലെ ബെന്നി വച്ചാച്ചിറയുടെ നേത്യത്വത്തിലുള്ള ഫോമാ ഭരണസമിതി, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള മുന്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂവിന്റെ (ജോണി) പിന്‍തുണയോടെ, ഗ്രാന്‍ഡ് കനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ഇനി അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ അതേ ഫീസില്‍ പഠിക്കാനാകുന്ന പ്രോജക്ടില്‍ ഒപ്പിട്ടത്.

 

നോര്‍ത്ത് അമേരിക്കയിലേയും, നാട്ടിലേയും ഫോമായുടെ പ്രവര്‍ത്തനങ്ങളുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് ഫോമാ ഗ്രാന്‍ഡ് കാനിയന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പ്രോജക്ട്. നേരത്തേ അമേരിക്കയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 15% ഡിസ്കൗണ്ടില്‍ പഠിക്കുവാന്‍ ഫോമാ അവസരം ഒരുക്കിയിരുന്ന ഉടമ്പടിയാല്‍ ഫോമായും ഗ്രാന്‍ഡ് കാനിയല്‍ യൂണിവേഴ്‌സിറ്റിയും ഒപ്പിട്ടിരുന്നു. ഈ ബന്ധം അന്താരാഷ്ട്ര തലത്തിലും വ്യാപിക്കുന്നതിന്റെ സൂചനയായിട്ടാണ് പുതിയ ഉടമ്പടി. ഫോമായുടെ 201214 കാലഘട്ടത്തിലെ ജോര്‍ജ് മാത്യൂവിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നു ആരംഭിച്ച ഫോമാ ജി.സി.യു. പ്രോജക്ടു കൊണ്ടു ഏകദേശം മൂവായിരത്തില്‍ പരം മലയാളി നേഴ്‌സുമാര്‍ ആര്‍.എന്നില്‍ നിന്നും ബി.എസ്.എന്നിലേക്കു ഡിസ്കൗണ്ട് നിരക്കില്‍ അന്ന് ട്രാന്‍സിഷണല്‍ കോഴ്‌സെടുത്തുത്തിരുന്നു. പ്രയോജനപ്പെടുത്തി.

 

ഈ ഫോമാ ജി.സി.യു. പ്രോജക്റ്റ് അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളുടെ ഫലമായി, ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയിലുള്ള (ജി.സി.യു.) 200ല്‍ പരം കോഴ്‌സുകളിലും, ഫോമാ അംഗസംഘടനകളിലെ അംഗങ്ങള്‍ക്ക്, 15% ഡിസ്കൗണ്ടില്‍ ഇനി മുതല്‍ പഠിക്കുവാന്‍ സാധിക്കുന്ന പുതിയ പ്രോജക്റ്റിന്റെ ധാരണ പത്രത്തില്‍ ഫോമായും ജി.സി.യൂ.വും കഴിഞ്ഞ വര്‍ഷം ഒപ്പ് വച്ചത്. ഈ അവസരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരമാവതി പ്രയോജനപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് വിസാ പ്രോസസിനുള്ള മാര്‍ഗ നിദ്ദേശങ്ങളും (ചആ: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാത്രം) ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്നതാണ്. ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയെക്കുറിച്ചും അവരുടെ കോഴ്‌സുകളെ കുറിച്ച് അറിയുവാനും സന്ദര്‍ശിക്കുകhttps://www.gcu.edu/degree-programs/ ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക www.fomaa.net ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.