You are Here : Home / USA News

കാലിഫോര്‍ണിയയില്‍ ഭക്തിസാന്ദ്രമായ മകരവിളക്കാഘോഷം

Text Size  

Story Dated: Friday, January 19, 2018 01:32 hrs UTC

പ്രസാദ്‌ പി

 

ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ മലയാളിസമൂഹം മകരവിളക്കും തൈ പൊങ്കലും ആഘോഷിച്ചു. കാലിഫോര്‍ണിയയുടെ ചരിത്രത്തിലിതാദ്യമായി, വ്രതമെടുത്തും മാലയണിഞ്ഞും കറുപ്പുടുത്ത അയ്യപ്പ ഭക്തര്‍ ഇരുമുടിനിറച്ചു. ശേഷം ഏതാനും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ സ്വാമിമാര്‍ നോര്‍വാക്കിലെ സനാതനധര്‍മ്മ ക്ഷേതത്തില്‍ വിവിധ അഭിഷേകങ്ങളോടെയും ഭജനനടത്തിയും ആഘോഷം ഭക്തി സാന്ദ്രമാക്കി. ജനുവരി ആറിന് റെയ്‌നോള്‍ഡ്‌സ് അവന്യുവിലുള്ള ഇര്‍വെയിന്‍ മന്ദിറില്‍വെച്ചു മാലയണിഞ്ഞ അയ്യപ്പ ഭക്തരാണ് ശബരിമല തീര്‍ത്ഥാടനത്തെ ഓര്‍മ്മിപ്പിക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്തത്, ജനുവരി പതിനാലിനു മകരവിളക്കുദിവസം കാലത്തു ഏഴുമണിക്കു ബെല്‍ ഫ്‌ളവറിലുള്ള ഓം സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ചു ശ്രീ സുരേഷ് വാര്യര്‍, നാരായണന്‍ ബാലഗോപാലന്‍, രാമ പ്രസാദ്, സുരേഷ് എഞ്ചൂര്‍ എന്നീ ഗുരുസ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഇരുമുടി കെട്ടുനിറച്ച ഭക്തര്‍ക്കു ടോറന്‍സ് പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം, ട്ടസ്റ്റിനിലെ രാമേശ്വരം കേന്ദ്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ദര്‍ശനശേഷമുള്ള അഭിഷേകചടങ്ങുകള്‍ ശബരിമല ദര്‍ശനത്തിന്റെ അനുഭൂതി പകര്‍ന്നു. തമിഴ് മലയാളി ഭക്തര്‍ അടങ്ങിയ അയ്യപ്പ സംഘത്തില്‍ കുട്ടികളടക്കം നാല്‍പതോളം സ്വാമിമാര്‍ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചുമണിമുതല്‍ സനാതന ധര്‍മ ക്ഷേത്രത്തില്‍ ചെണ്ടമേളത്തിന്റെഅകമ്പടിയോടെ നടന്ന അയ്യപ്പ രഥ ഘോഷയാത്രയും, കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകര്‍ഷിച്ചു. പുത്തന്‍ പ്രവാസി തലമുറയിലെ നിരവധി പേര്‍ കാവടിയുമേന്തി നഗരവീഥിയില്‍ നടത്തിയ പ്രദക്ഷണം പലര്‍ക്കും തികച്ചും പുതുമയാര്‍ന്ന ഒരനുഭവമായിരുന്നു.

 

നെയ്യ്, പാല്‍, കളഭം, പഞ്ചാമൃതം, ഇളനീര്‍, പനിനീര്‍, ഭസ്മം, തേന്‍ തുടങ്ങി പതിനൊന്നു പൂജാദ്രവ്യങ്ങള്‍ കൊണ്ടുള്ള അഭിഷേകചടങ്ങുകള്‍ക്കു ശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീര്‍ത്തങ്ങളും ആഘോഷങ്ങളെ ഭക്തസാന്ദ്രമാക്കി. രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ അന്നദാനത്തോടുകൂടി സമാപിച്ച ആഘോഷങ്ങളില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, തെലങ്കാന, കര്‍ണാടക തുടങ്ങിയ ജനുവരി പതിനാലിനു മകരവിളക്കുദിവസം കാലത്തു ഏഴുമണിക്കു ബെല്‍ ഫ്‌ളവറിലുള്ള ഓം സാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ചു ശ്രീ സുരേഷ് വാര്യര്‍, നാരായണന്‍ ബാലഗോപാലന്‍, രാമ പ്രസാദ്, സുരേഷ് എഞ്ചൂര്‍ എന്നീ ഗുരുസ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഇരുമുടി കെട്ടുനിറച്ച ഭക്തര്‍ക്കു ടോറന്‍സ് പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം, ട്ടസ്റ്റിനിലെ രാമേശ്വരം കേന്ദ്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ദര്‍ശനശേഷമുള്ള അഭിഷേകചടങ്ങുകള്‍ ശബരിമല ദര്‍ശനത്തിന്റെ അനുഭൂതി പകര്‍ന്നു. തമിഴ് മലയാളി ഭക്തര്‍ അടങ്ങിയ അയ്യപ്പ സംഘത്തില്‍ കുട്ടികളടക്കം നാല്‍പതോളം സ്വാമിമാര്‍ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചുമണിമുതല്‍ സനാതന ധര്‍മ ക്ഷേത്രത്തില്‍ ചെണ്ടമേളത്തിന്റെഅകമ്പടിയോടെ നടന്ന അയ്യപ്പ രഥ ഘോഷയാത്രയും, കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകര്‍ഷിച്ചു.

 

പുത്തന്‍ പ്രവാസി തലമുറയിലെ നിരവധി പേര്‍ കാവടിയുമേന്തി നഗരവീഥിയില്‍ നടത്തിയ പ്രദക്ഷണം പലര്‍ക്കും തികച്ചും പുതുമയാര്‍ന്ന ഒരനുഭവമായിരുന്നു. നെയ്യ്, പാല്‍, കളഭം, പഞ്ചാമൃതം, ഇളനീര്‍, പനിനീര്‍, ഭസ്മം, തേന്‍ തുടങ്ങി പതിനൊന്നു പൂജാദ്രവ്യങ്ങള്‍ കൊണ്ടുള്ള അഭിഷേകചടങ്ങുകള്‍ക്കു ശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീര്‍ത്തങ്ങളും ആഘോഷങ്ങളെ ഭക്തസാന്ദ്രമാക്കി. രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ അന്നദാനത്തോടുകൂടി സമാപിച്ച ആഘോഷങ്ങളില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാ, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം ഭക്തര്‍ പങ്കെടുത്തു. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) നേതൃത്വത്തില്‍ സതേണ്‍ കാലിഫോര്‍ണിയ തമിഴ് സംഘം, നോര്‍വാക്കിലെ സനാതന ധര്‍മ ടെംപിള്‍ എന്നിവരുടെ സഹകരണത്തോടെ യായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഓം ഭാരവാഹികളായ രവി വെള്ളത്തിരി, ഹരികുമാര്‍, പത്മനാഭ അയ്യര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന ആഘോഷങ്ങള്‍ വിജയിപ്പിച്ച ഭക്തജങ്ങള്‍ക്കു ഓം പ്രസിഡണ്ട് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍ എന്നിവര്‍ നന്ദി അറിയിച്ചു. ജയ് മേനോന്‍ പരിപാടികളുടെ തത് സമയ സംപ്രേഷണം നിര്‍വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.