You are Here : Home / USA News

ഉണ്ണീശോയുടെ ഛേദനാചാര തിരുന്നാള്‍ ആചരിച്ചു

Text Size  

Story Dated: Tuesday, January 16, 2018 12:13 hrs UTC

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍, ഉണ്ണി ഈശോയുടെ നാമകരണ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 31-നു ഞായറാഴ്ച രാത്രി 7 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, ഈശോയാണ് ഏറ്റവും വലിയ മധ്യസ്ഥനെന്നും, ഈശോയോടാണ് നാം പ്രാര്‍ത്ഥിക്കേണ്ടതെന്നും അനുസ്മരിപ്പിക്കുകയും തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു.

 

വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, ഉണ്ണി ഈശോയുടെ മുടി എഴുന്നള്ളിക്കല്‍ എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ഞീഴൂര്‍ ഉണ്ണി ഈശോ പള്ളി ഇടവകാംഗങ്ങളായിരുന്ന തോമസ് നെടുവാമ്പുഴ, മാത്യു ചെമ്മലകുഴി കുടുംബാംഗങ്ങളും ഒളിവിയ വാച്ചാച്ചിറയുമായിരുന്നു തിരുന്നാളിന്റെ പ്രെസുദേന്തിമാര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.