You are Here : Home / USA News

ഗ്രീന്‍വില്‍ മലയാളികള്‍ അയ്യപ്പപൂജ നടത്തി

Text Size  

Story Dated: Tuesday, January 16, 2018 12:10 hrs UTC

സേതു നായര്‍

 

സൗത്ത് കാരലൈന : ഗ്രീന്‍വില്‍ (സൗത്ത് കരോലിന) മലയാളികളുടെ നേതൃത്വത്തില്‍ 13 ജനുവരി, ശനിയാഴ്ച വേദിക് സെന്ററില്‍ അയ്യപ്പ പൂജ നടത്തി. ശരണം വിളികളാല്‍ ഭക്തി സാന്ദ്രമായ വേദിക് സെന്റര്‍ ക്ഷേത്രത്തില്‍ അയ്യപ്പ പൂജ, ക്ഷേത്ര പൂജാരിയുടെ കാര്‍മികത്വത്തില്‍ ആണു നടന്നത്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും പൂജയില്‍ പങ്കുചേര്‍ന്നു. പാര്‍വതി ചന്ദ്രശേഖര്‍ അയ്യപ്പ ഗാനങ്ങള്‍ ആലപിച്ചു. പുത്തില്ലത്തു പദ്മകുമാര്‍, വീണ പദ്മകുമാര്‍, ആനന്ദ് കുമാര്‍, ലക്ഷ്മി ആനന്ദ് എന്നിവര്‍ മുഖ്യസംഘാടകരായിരുന്നു. അയ്യപ്പ ഭക്തര്‍ കൊണ്ടുവന്ന നിവേദ്യങ്ങള്‍ പൂജിച്ചു പ്രസാദ വിതരണത്തോടുകൂടി ചടങ്ങുകള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.