You are Here : Home / USA News

മർത്തോമ്മാ സഭാ 14 ന് ലഹരി വിരുദ്ധ ദിനമായാചരിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 09, 2018 05:24 hrs UTC

ന്യുയോർക്ക്∙ നോർത്ത് അമേരിക്കാ–യൂറോപ്പ് ഉൾപ്പെടെ മർത്തോമാ സഭയുടെ എല്ലാ ഭദ്രാസന ഇടവകകളിലും 14 ലഹരി വിരുദ്ധദിനമായി ആചരിക്കണമെന്ന് ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ബോധിപ്പിച്ചു. പള്ളിവക ഹാളുകളിലും പരിസരങ്ങളിലും വിവാഹം, ഭവന കൂദാശ തുടങ്ങിയ സത്ക്കാരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിക്കുമെന്നും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ ഇടവകയുടെ തിരഞ്ഞെടുക്കപ്പെടുന്ന സമതികളിൽ നിന്നും സ്വയം ഒഴിഞ്ഞു നിൽക്കണമെന്നും കർശനമായ നിർദേശം മെത്രാപ്പോലീത്ത നൽകി. ലഹരി വസ്തുക്കളുടെ ഉൽപാദനത്തിനോ, വിൽപനയ്ക്കോ ഉപയോഗത്തിനൊ യാതൊരുവിധ പ്രോത്സാഹനവും നൽകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

14 ന് ഇടവകകളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് ബോധവൽക്കരണ പരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. അന്നേ ദിവസം ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകള്‍ ക്രമീകരിക്കണമെന്നും മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.