You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവൽസരാഘോഷം 13 ന്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, January 08, 2018 12:13 hrs UTC

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം 13 ന് അഞ്ചു മുതൽ ന്യൂറോഷെലിൽ ഉള്ള St. Luke Lutheran ചർച്ച് ഹാളിൽ (95 Eastchester Road, New Rochelle, NY 10801) വച്ച് നടത്തുന്നതാണ്. സംഗീത പരിശീലകന്‍ നിലംബൂർ കാർത്തികേയൻ ക്രിസ്മസ്, ന്യൂ ഇയർ സന്ദേശം നല്‍കും.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികളും, മറ്റു നൃത്ത കലാരൂപങ്ങളും അവതരിപ്പിക്കും. കൂടാതെ വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വെസ്റ്റ് ചെസ്റ്റര്‍ നിവാസികൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്‌, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ, ജോ.സെക്രട്ടറി ലിജോ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഫില്ലിപ് ജോർജ് തുടങ്ങിയവര്‍ അഭ്യർഥിച്ചു. പ്രവേശനം സൗജന്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.