You are Here : Home / USA News

നൈനയുടെ ഹെയ്തി മെഡിക്കല്‍ മിഷന്‍ സംരംഭം യാഥാർഥ്യമാകുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 08, 2018 12:00 hrs UTC

ഷിക്കാഗോ∙ അമേരിക്കയിലെ നഴ്‌സിങ് രംഗത്ത് ഇന്ത്യന്‍ വംശജര്‍ മുന്നേറുന്ന കാലയളവില്‍ നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക കാലോചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചുകൊണ്ട് മാതൃകയാകുന്നു.

അഡ്വാന്‍സ്ഡ് പ്രാക്ടീസ് രംഗത്തുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചപ്പോള്‍ അവരെ പുതിയ കര്‍മ്മരംഗത്ത് ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ നൈന ആസൂത്രണം ചെയ്തു. 2016-ല്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ മാതൃകയില്‍ എ.പി.എന്‍ ഫോറം രൂപീകരിച്ച് നഴ്‌സ് പ്രാക്ടീഷണര്‍, സര്‍ട്ടിഫൈഡ് നഴ്‌സ്, മിഡ് വൈഫ്, നഴ്‌സ് അനസ്തീഷ്യോളജിസ്റ്റ്, ക്ലിനിക്കല്‍ നഴ്‌സ് സ്‌പെഷലിസ്റ്റ് ഇങ്ങനെ എല്ലാ രംഗത്തുമുള്ള അഡ്വാന്‍സ് പ്രാക്ടീസ് നഴ്‌സുമാരെ ആഴത്തില്‍ വേരൂന്നിയ നൈനയെന്ന വടവൃക്ഷത്തിന്റെ തണലില്‍ ഒരുമിപ്പിച്ച് അവരുടെ ഔദ്യോഗിക അഭിവൃദ്ധിക്കുള്ള പരിശീലനവേദി ഒരുക്കി വിവിധ പരിപാടികള്‍ ആവിഷ്കരിക്കുന്നു.

ഇക്കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 190-ഓളം പേര്‍ പങ്കെടുത്ത ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് അത്തരമൊരു ഉദ്യമമായിരുന്നു. നൈനയുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അതിവേഗം പ്രവര്‍ത്തിച്ചതിന്റെ ഫലമായി യുണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ് എന്ന ജീവകാരുണ്യ സംഘടനയുമായി കൈകോര്‍ത്ത് ഈ മെഡിക്കല്‍ മിഷന്‍ സങ്കല്‍പ്പത്തിന് ജീവന്‍ നല്‍കി. ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന ലക്ഷ്യത്തോടെ ഹെയ്തിയിലെ കാനന്‍ എന്ന സ്ഥലത്ത് ക്ലിനിക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങൾക്ക്: www.nainausa.comനൈനയുടെ ഹെയ്തി മെഡിക്കല്‍ മിഷന്‍ സംരംഭം യാഥാർഥ്യമാകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.