You are Here : Home / USA News

കനേഡിയൻ താറാവുകൾ " ട്രെയ്‌ലർ റിലീസ് ആയി

Text Size  

Story Dated: Saturday, January 06, 2018 03:34 hrs UTC

എഡ്മിന്റൻ∙ആൽബർട്ടയിലെ എഡ്മിന്റണിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്കാരം. അതാണീ ഷോർട് ഫിലിം. കാനഡയെന്ന തണുത്ത പറുദീസയിലേക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയെത്തുന്ന ഒരു കൂട്ടം സ്റ്റുഡൻറ് വീസക്കാരുടെ കഥ പറയുന്ന ഈ ഹ്രസ്വ ചിത്രം തിരക്കഥയൊരുക്കി എഡിറ്റിങ് ഛായാഗ്രഹണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് അഭിലാഷ്‌ കൊച്ചുപുരക്കലാണ്.

ഈ ദേശത്തെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾക്കിടെ എത്തിചേരുന്ന ചില പ്രശ്നങ്ങളും അതിൽപ്പെട്ടുഴലുന്ന ഒരു കൂട്ടം യുവാക്കളുടെയും കഥ പറയുന്ന ഈ ചെറുസിനിമ ,ഉദ്വേഗജനകമായ പല രംഗങ്ങളിലൂടെയും ആസ്വാദകരെ കൂട്ടികൊണ്ടു പോകുന്നു . പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലിംഗ് അനുഭവമായിരിക്കും ഈ ഹ്രസ്വ ചിത്രം എന്നതിൽ മറ്റൊരു തർക്കമില്ല.ഇന്ത്യൻ ഷോർട് ഫിലിം ചരിത്രത്തിൽ ഇതുവരെ കാണാത്ത സ്പീഡ് കാർ ചെസിങ് രംഗങ്ങൾ നിങ്ങളെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കും എന്നു നിസംശയം പറയാം.

"കനേഡിയൻ താറാവുകൾ " എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ദൃശ്യ ചാരുത ഒപ്പിയെടുത്തിരിക്കുന്നത് ജോജി കുര്യൻ ,ആൻഡ്രൂസ് അലക്സ് എന്നിവർ ചേർന്നാണ് .ചിത്രത്തിന്റെ അനിമേഷൻ രംഗങ്ങൾ നിർവഹിച്ചിരിക്കുന്നത് ജോജി കുരിയൻ ആണ് .ചിത്രത്തിന്റെ സംഗീത സംവിധാനം , ബിജി എം , സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചിരിക്കുന്നത് മെഗാഹെർട്സ് സ്റ്റുഡിയോയുടെ ഉടമ കൂടി ആയ ആൻഡ്രൂസ് അലക്സ് ആണ് .ഡ്രീംസ് ക്യൂബ് ക്രീയേഷന്സിന്റെ ബാന്നറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിലെ വരികൾ ബിയോൺ ടോമും നവീൻ ചന്ദ്രനുമാണ് ചിട്ടപ്പെടുത്തിയത് .രാജശ്രീ പ്രസാദ് നായികയായി എത്തുന്ന ഈ സിനിമയിൽ സുധീഷ് കെ സ്കറിയ കൈപ്പനാനിക്കൽ ,ബൈജു എബ്രഹാം ,വിവേക് ഇരുമ്പുഴി ,വിഷ്ണു രാജൻ,റോഷൻ പാലാട്ടി ,ലീന ജോർജ് ,റൂണ ജോഷ്വ ,വർഗീസ് ജോൺ ,ജിൻസ് ഡേവിഡ് മാണി ,റോബിൻ വർഗീസ് ,ബിബു മാത്യു,ജോണി തോമസ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

നർമ്മവും പ്രണയവും ദുരൂഹതയും അതിഭാവുകത്വവും കണ്ണീരിന്റെ നേർത്ത നനവും ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ സംവിധായകൻ ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്നു. ഉടൻ റിലീസ് ആകാൻ പോകുന്ന ഈ ചെറു ചിത്രം കലാസ്വാദകർക്ക് ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും എന്നതിൽ മറ്റൊരു പക്ഷമില്ല .

കൂടുതൽ വിവരങ്ങൾക്കായി ചാനലിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു
canadian thaaravu short film facebook page

https://m.facebook.com/groups/1868676783444059
https://www.youtube.com/channel/UChsregAFpPaOWa3vhd2pSBA?view_as=subscriber

 

By: അഭിലാഷ് മാത്യു

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.