You are Here : Home / USA News

കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതുനേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 06, 2018 03:05 hrs UTC

മയാമി: സൗത്ത് ഫ്‌ളോറിഡ മലയാളികളുടെ കലാ സാംസ്കാരിക മേഖലകളില്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച കേരളസമാജത്തിന് ഇതു ആത്മസമര്‍പ്പണത്തിന്റെ മുപ്പത്തഞ്ചാം വര്‍ഷം. വളരെ ചെറിയ തുടക്കത്തില്‍ നിന്നും ഇന്നു സമാജവും മലയാളികള്‍ക്കൊപ്പം വളര്‍ന്നിരിക്കുന്നു. പുതു വര്‍ഷത്തില്‍ ഒട്ടേറെ സ്വപ്ന പദ്ധതികളുമായി സംഘടന എത്തുന്നു.

ജനറല്‍ ബോഡി മീറ്റിങിൽ 2018 ലേക്കുള്ള പ്രസിഡന്റായി സാം പറത്തുണ്ടില്‍, സെക്രട്ടറി പത്മകുമാർ, ട്രഷറര്‍ സൈമണ്‍ എന്നിവരെയും വൈസ് പ്രസിഡന്റ് ബിജു ആന്റണി, ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ നായര്‍, ജോയിന്റ് ട്രഷറര്‍ ബിനു പാപ്പച്ചന്‍ എന്നിവരെയും തിരഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങള്‍: ജോര്‍ജ് വര്‍ഗീസ് മലിയില്‍, ജെറാള്‍ഡ് പെരേര, ലിജു കാച്ചപ്പള്ളി, ഷിബു ജോസഫ്, ജോസ് തോമസ്, മോന്‍സി ജോസഫ്, അജി വര്‍ഗീസ്, ജോബി എബ്രഹാം, ജിജോ മാത്യു, ജൈസ്‌മോള്‍ എബ്രഹാം, സിന്ധു ജോര്‍ജ് , ജയിംസ് മറ്റംപറമ്പത്ത് എന്നിവരെയും തിരഞ്ഞെടുത്തു . 2019 ലേക്കുള്ള പ്രസിഡന്റായി ബാബു കല്ലിടുക്കില്‍ തിരഞ്ഞെടുക്കപ്പെട്ടു. സാജന്‍ മാത്യു ആണ് എക്‌സ് ഒഫീഷ്യോ.

സമാജത്തിന്റെ 2018 ലെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ച്ച് മൂന്നിനുംപതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളംകളി മെയ് 26 നും നടക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.