You are Here : Home / USA News

മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷം 13ന്

Text Size  

Story Dated: Thursday, January 04, 2018 04:23 hrs UTC

താമ്പാ: മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ഈവർഷത്തെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷവും പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സംയുക്തമായി ആഘോഷിക്കുന്നു. 13 ന് വലറിക്കയിലുള്ള കാത്തലിക് കമ്യൂണിറ്റി സെന്ററിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്. വൈകുന്നേരം 5. 30ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിന് അമേരിക്കയിലുള്ള വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു. തദവസരത്തിൽ മലയാളി അസോസിയേഷൻ ഓഫ് താമ്പാകഴിഞ്ഞ നാലുവർഷമായി തുടർന്നുപോരുന്ന ജനസേവ അവാർഡ് വിതരണം ചെയ്യുന്നതാണ്.

സാംസ്കാരിക സമ്മേളനത്തിന് ശേഷം വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വിഭവസമൃദ്ധമായ അത്താഴവിരുന്നും വിരുന്നിനോടൊപ്പം ഗാനമേളയും ഉണ്ടായിരിക്കും. തദവസരത്തിൽ 2017ലെ കായിക മത്സര വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതാണ്. ഈ ആഘോഷത്തിന്റെ വിജയത്തിനായി താമ്പായിലും പരിസരത്തുള്ള എല്ലാ മലയാളികളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ അഭ്യർഥിക്കുന്നു. സീറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് വിജയൻ നായർ 813-545-9773 ,ഡോളി വേണാട്ട് 630-639-2138. കലാപരിപാടികൾക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സണ്ണി മാറ്റമന 813-334-1293, ലാലി ചാക്കോ 813-532-9492 എന്നിവരുമായി ബന്ധപ്പെടുക.

By: ജോസ്മോൻ‌ തത്തംക്കുളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.