You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍മ്മ പരിപാടികള്‍

Text Size  

Story Dated: Wednesday, January 03, 2018 03:01 hrs UTC

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2018ല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെരൂപരേഖ പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. കലാമേള 2018 ഏപ്രില്‍ 7 രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തപ്പെടും. ടോമി അമ്പനാട്ട് ചെയര്‍മാനായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവരടങ്ങുന്ന കമ്മറ്റിയായിരിക്കും കലാമേളയ്ക്ക് നേതൃത്വം നല്‍കുന്നത്.

വനിതാദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 10 ന് വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ വനിതാദിനം ആഘോഷിക്കും. ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിന്‍റെ പാരിഷ് ഹാളില്‍വച്ച് നടത്തുന്ന പരിപാടികളുടെ ഭാഗമായി സൂപ്പര്‍ മാം എന്ന പേരില്‍ എല്ലാ മലയാളി അമ്മമാര്‍ക്കുമായി ഒരു റിയാലിറ്റി ഷോ നടത്തും. സംഘടനാ അംഗങ്ങളായ, 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ എല്ലാ നഴ്സുമാരേയും അന്നേദിവസം ആദരിക്കും. വനിതാ ദിനാഘോഷങ്ങള്‍ക്ക് സിബിള്‍ ഫിലിപ്പ്, ഷിജി അലക്സ്, സിമി ജസ്റ്റോ ജോസഫ്, മേഴ്സി കളരിക്കമുറി, ലിജി ഷാബു മാത്യു, ബിനി തെക്കനാട്ട്, ടീനാ കുളങ്ങര, ചിന്നമ്മ സാബു, അന്‍ഷാ ജോയ് അമ്പനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 21 ശനിയാഴ്ച ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് നടത്തും. ജിതേഷ് ചുങ്കത്ത് ചെയര്‍മാനും, ബിജിസി മാണി, ടോമി അമ്പനാട്ട് എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്കുചേരുന്ന ജനറല്‍ബോഡി യോഗത്തില്‍വെച്ച് തിരഞ്ഞെടുപ്പ് കമ്മറ്റിയെ തിരഞ്ഞെടുക്കും. മെയ് 5 ശനിയാഴ്ച ഡെസ്പ്ലെയിനിലുള്ള ക്നാനായ സെന്‍ററില്‍ വച്ച് കാര്‍ഡ് ഗെയിംസ് (28 & റമ്മി) നടത്തും. ഷിബു മുളയാനിക്കുന്നേല്‍ ചെയര്‍മാനും, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്യാസ് പുല്ലാപ്പള്ളില്‍ എന്നിവരംഗങ്ങളുമായ കമ്മറ്റിയാണ് നേതൃത്വം കൊടുക്കുക.

ജൂണ്‍ 16 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ പിക്നിക് നടത്തും. സണ്ണി മൂക്കേട്ട് ചെയര്‍മാനും ജോഷി മാത്യു പുത്തൂരാന്‍, അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ എന്നിവരുമടങ്ങുന്ന കമ്മറ്റിയാണ് പിക്നിക്കിന് നേതൃത്വം നല്‍കുക. ജൂണ്‍ മാസത്തില്‍ സിഎംഎ ഹാളില്‍ വെച്ച് 56 ചീട്ടുകളി മത്സരം നടത്തും. ജോസ് സൈമണ്‍ ചെയര്‍മാനും, മത്തിയാസ് പുല്ലാപ്പള്ളി, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരുമടങ്ങുന്ന കമ്മറ്റിയായിരിക്കും കാര്‍ഡ് ഗെയിംസിന് നേതൃത്വം നല്‍കുന്നത്.

ജൂണ്‍ 30 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്‍റ് നടത്തും. അച്ചന്‍കുഞ്ഞ് മാത്യു ചെയര്‍മാനും, ജോണ്‍സണ്‍ കണ്ണുക്കാടന്‍, മനു നൈനാന്‍ എന്നിവരുമടങ്ങുന്ന കമ്മറ്റിയായിരിക്കും ബാസ്ക്കറ്റ് ബോളിനു നേതൃത്വം നല്‍കുക. ആഗസ്റ്റ് മാസം 5 ഞായറാഴ്ച രാവിലെ 11 മുതല്‍ രാത്രി 9 മണിവരെ അടുത്ത രണ്ടുവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ ഹാളില്‍ വച്ച് നടത്തും.

ആഗസ്റ്റ് 25 ശനിയാഴ്ച വൈകുന്നേരം 4 മണിമുതല്‍ ആയിരിക്കും ഓണാഘോഷ പരിപാടികള്‍. സ്ഥലം പിന്നീട് അറിയിക്കുന്നതായിരിക്കും.

ഈ പ്രവര്‍ത്തനങ്ങള്‍ കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളും, ഓണ്‍ലൈന്‍ മലയാളി യെല്ലോ പേജസ്, സഹായഹസ്തം, സിപിആര്‍ ക്ലാസുകള്‍, ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ,് മലയാളം വായനശാല തുടങ്ങി മറ്റ് നിരവധി പരിപാടികളും ഈ വര്‍ഷം നടത്തുമെന്ന് പ്രസിഡന്‍റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. വോളിബോള്‍ ടൂര്‍ണമെന്‍റ് നടത്തുവാനും ആലോചിക്കുന്നുണ്ടെന്നും അതിന്‍റെ കമ്മറ്റിക്കാര്‍ സ്റ്റാന്‍ലി കളരിക്കമുറിയും, ബിജി സി. മാണിയുമായിരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇല്ലിനോയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നോണ്‍പ്രോഫിറ്റ് അസോസിയേഷനായ ഷിക്കാഗോ മലയാളി അസോസിയേഷന് നല്‍കുന്ന സംഭാവനകള്‍ നികുതി വിമുക്തമായിരിക്കും. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കുവാന്‍ എല്ലാ മലയാളികളും സംഘടനയില്‍ അംഗത്വമെടുത്ത് സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

By: ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.