You are Here : Home / USA News

മുസ്‍ലിംകൾക്ക് ഗൺ റേഞ്ചിൽ പ്രവേശനം നിഷേധിച്ച ജാൻ അർക്കൻസാസ് ഗവർണർ സ്ഥാനാർത്ഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 03, 2018 02:57 hrs UTC

അർക്കൻസാസ് ∙ സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് പരിശീലന കേന്ദ്രത്തിൽ മുസ്‍ലിമുകൾക്ക് പ്രവേശനം നിഷേധിച്ച ജാൻ മോർഗൻ എന്ന യുവതി അർക്കൻസാസ് ഗവർണർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഡിസംബർ 29 നാണ് റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആശ ഹച്ചിൻസനുമായി മത്സരിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

2014 ൽ ജാൻ സ്വീകരിച്ച മുസ്ലിം വിരുദ്ധ വികാരം ദേശീയ തലത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായിരുന്നു.സുരക്ഷാ കാരണത്താലാണ് പ്രവേശനം നിഷേധിച്ചതെന്ന് ജാൻ പിന്നീട് വ്യക്തമാക്കി.

ഒരു ഇസ്‍ലാമിക്ക് ഭീകരനെ കൂടെ പരിശീലിപ്പിക്കുക എന്നത് അംഗീകരിക്കാനാവില്ലെന്ന് ജാൻ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചിട്ടു.

ജാൻ നടത്തിയ പ്രസ്താവന ഗൺ റേഞ്ചിന്റെ ബിസിനസ് വർധിപ്പിക്കാനിടയായെന്നും അവർ പറയുന്നു.

സിവിൽ റൈറ്റ്സ് ഗ്രൂപ്പിന്റെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്ന ജാനിന് അർക്കൻസാസ് ഗവർണർ പ്രൈമറി തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം നേടാനാകുമോ എന്നാണ് വോട്ടർമാർ ഭൂരിഭാഗവും ചോദിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.