You are Here : Home / USA News

ക്നാനായ നൈറ്റും കെസിസിഎൻഎ കൺവൻഷൻ റജിസ്ട്രേഷൻ കിക്കോഫും നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, January 02, 2018 03:47 hrs UTC

ഹൂസ്റ്റൻ:ഹൂസ്റ്റൻ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ അതീവ വർണ്ണ ശബളമായി ക്നാനായ നൈറ്റും കെസിസിഎൻഎയുടെ കൺവൻഷൻ റജിസ്ട്രേഷൻ കിക്കോഫും നടത്തി.

എച്ച്കെസിഎസ് പ്രസിഡന്റ് ഫ്രാൻസിസ് ഇല്ലിക്കാട്ടിൽ ക്നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തോമസ് കൊരട്ടിയിൽ സ്വാഗത പ്രസംഗം നടത്തി. സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർകയിൽ, എക്സ് എംഎൽഎ തോമസ് ചാഴിക്കാട്ട് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കെസിസിഎൻഎ കൺവൻഷൻ ചെയർമാൻ സൈമൺ ഇല്ലിക്കാട്ടിൽ കൺവൻഷന്റെ വിവിധ പരിപാടികളെപ്പറ്റി വിശദീകരണം നൽകി.

കെസിസിഎൻഎ പ്രസിഡന്റ് ബേബി മന്നക്കുന്നേൽ ഫ്രാൻസിസ് ചെറുകരയിൽ നിന്ന് കൺവൻഷൻ റജിസ്ട്രേഷൻ സ്വീകരിച്ച് കൺവൻഷൻ റജിസ്ട്രേഷൻ കിക്കോഫ് നടത്തി. ഹൂസ്റ്റൻ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സൊസൈറ്റിയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടി. ട്രഷറർ സൈമൺ തോട്ടപ്ലാക്കൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.