You are Here : Home / USA News

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചർച്ചിൽ ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 02, 2018 03:34 hrs UTC

ന്യൂയോര്‍ക്ക്∙ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് ദിവസം വിശുദ്ധ കുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. മഞ്ഞു പെയ്ത പ്രഭാതത്തില്‍ പള്ളിയിലേക്കുള്ള യാത്ര ഏവരേയും പ്രത്യേക അനുഭൂതിയിലെത്തിച്ചു. "വൈറ്റ് ക്രിസ്മസ്' എന്ന യാഥാർഥ്യം നേരില്‍ കാണുന്നതിനും അനുഭവിക്കുന്നതിനും ഏവര്‍ക്കും സാധിച്ചു.

ബേത്‌ലഹേമില്‍ കണ്ട സന്തോഷവും സമാധാനവും നമ്മുടെ ജീവിതത്തില്‍ വളര്‍ത്തുവാന്‍ നാം ശ്രമിക്കണമെന്നു വെരി. റവ. നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ തന്റെ ക്രിസ്മസ് സന്ദേശത്തില്‍ ഏവരേയും ഓര്‍മ്മപ്പെടുത്തി.

സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ക്രിസ്മസ് പേജന്റും, കരോള്‍ ഗ്രൂപ്പിന്റെ കരോള്‍ ഗാനങ്ങളും ഇടവകക്കാരെ ആനന്ദിപ്പിച്ചു. ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഈവര്‍ഷം ഷെറില്‍ വര്‍ഗീസിനു ഒന്നാംസ്ഥാനവും, ജോസ് ഐസക്കിന് രണ്ടാം സ്ഥാനവും ലഭിച്ചു.

പുതുവത്സര ദിനം വി. കുര്‍ബാനയോടെ ആരംഭിച്ചു. ശാന്തിയുടേയും സമാധാനത്തിന്റേയും ദിനങ്ങള്‍ ആകട്ടെ ഈ പുതുവത്സരമെന്നു വികാരി അച്ചന്‍ ആശംസിച്ചു. തുടര്‍ന്നു ഇടവകയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

പുതിയ ട്രസ്റ്റിയായി കുര്യാക്കോസ് വര്‍ഗീസും, സെക്രട്ടറിയായി ജോണ്‍ ഐസക്കും ചുമതലയേറ്റു. പിആര്‍ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.