You are Here : Home / USA News

പിയാനോ-ക്രിസ്മസ്, പുതുവർഷ സമ്മേളനം: കേരള നഴ്സുമാരുടെ ദുരിതനിവാരണം പ്രമേയം

Text Size  

Story Dated: Tuesday, January 02, 2018 03:26 hrs UTC

ഫിലഡൽഫിയ: പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) ക്രിസ്തു ജയന്തിയും പുതുവത്സര വരവേൽപ്പും ആഘോഷിച്ചു. നഴ്സുമാരുടെയും കുടുംബങ്ങളുടെയും കമ്മ്യൂണിറ്റിയുടെയും ഒത്തുചേരലായിരുന്നു സമ്മേളനം. പിയാനോ-ക്രിസ്മസ്.പുതുവർഷ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ കേരള നഴ്സുമാരുടെ ദുരിതനിവാരണത്തിന് കേരള സർക്കാർ കണ്ണു തുറക്കണമെന്ന് അഭ്യർത്ഥിച്ചു.

തൊഴിലാളി വർഗാഭിമുഖ്യമുണ്ടെന്ന് അവകാശപ്പെടുന്ന അധികാരികൾ ഭരണം കൈയാളുന്ന കേരളസംസ്ഥാനത്ത്, നഴ്സുമാരോട് പുലർത്തുന്ന കിരാത രീതികൾ അസ്സഹനീയമായ ജുഗുപ്ത്സയും അപമാനവുമാണ് ലോക മലയാള നഴ്സ് സമൂഹത്തിന് നൽകുന്നത്.

പരിഷ്കൃത സമൂഹത്തിനു ചേരാത്ത ‘‘ഡിസ്ക്രിമിനേഷനുകൾ’’ പ്രായത്തിന്റെയും, ആൺ പെൺ അവസ്ഥകളുടെയും, രാഷ്ട്രീയ ചായ്‍വുകളുടെയും പേരിൽ കേരളത്തിൽ കൊടികുത്തി വാഴുന്നതിൽ നിന്ന് മനസ്സിലാക്കേണ്ടത് കേരളം അപരിഷ്കൃതമാണ് എന്നാണ്. ഈ കിരാത നീതികൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പിയാനോ പ്രസിഡന്റ് ജോർജ് നടവയൽ അധ്യക്ഷനായിരുന്നു. പിയാനോ സ്ഥാപക പ്രസിഡന്റും പെൻസിൽവേനിയാ സ്റ്റേറ്റ് നഴ്സിങ്ങ് ബോർഡ് മെംബറുമായ ബ്രിജിറ്റ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പുതവർഷാഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീ തെളിയ്ക്കൽ, കാരൾ സംഗീതധാര, ക്രിസ്മസ് കേക്ക് മുറിക്കൽ, പുതു വത്സര വരവേൽപ്പായി കേരളാ ഭദ്രദീപം തെളിക്കൽ, സമ്മാനവിതരണം, വിവിധ കലാ പരിപാടികൾ, കേരളാ-മെഡിറ്ററേനിയൻ വിരുന്നുകൾ എന്നിവയും ഉണ്ടായിരുന്നു.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ്പ്രസിഡന്റ് സാബു സക്കറിയ, ഓവർസീസ് റസിഡന്റ് മലയാളി അസ്സോസിയേഷൻ (ഓർമ) ഇന്റർനാഷണൽ പ്രസിഡന്റ് ജോസ് ആറ്റുപുറം, പ്രമുഖ മാധ്യമ പ്രവർത്തകനും ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗറുടെ ഓഫിസ് പ്രതിനിധിയുമായ വിൻസന്റ് ഇമ്മാനുവേൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

ആഗോള മലയാളികളുടെ ആധുനിക ചരിത്രം മലയാളി നഴ്സുമാരുടേതാണ് എന്ന് ഓർമ പ്രസിഡന്റ് ജോസ് ആറ്റുപുറം പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും നഴ്സുമാരുടെ നിയമന വ്യവസ്ഥകളിൽ നിഷ്കർഷിച്ചിരുന്ന ബാർബേറിയൻ നിയമങ്ങളായിരുന്ന ശാരീരിക അളവു തൂക്ക വിവാഹാവസ്ഥാ നിബന്ധനകൾ നിയമപ്പോരാട്ടത്തിലുടെ മാറ്റുന്നതിൽ പിയാനോ വഹിച്ച പങ്കിനെ വിൻസന്റ് ഇമ്മാനുവേൽ സ്മരിച്ചു.

ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ നഴ്സുമാരുടെ സേവന-വേതന സമരത്തിൽ പിയാനോ സുധീരം പങ്കെടുത്തത് സുവർണ്ണചരിത്രമാണ്, പിയാനോ സ്ഥാപക പ്രസിഡന്റ് ബ്രിജിറ്റ് പെൻസിൽവേനിയാ നേഴ്സിങ്ങ് ബോർഡ് മെംബറായി നിയമിതയായത് 50 സെനറ്റർമാരുടെയും പൂർണ്ണ പിന്തുണയോടെയാണ്, പിയാനോ അംഗങ്ങൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ നല്ല കണക്കിന് ഡോളറിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, തുടർവിദ്യാഭ്യാസത്തിന് ഉതകുന്ന സി ഈ യൂ ക്ലാസുകൾ, എൻ ക്ലെക്സ് കളരികൾ പിയാനോ സംഘടിപ്പിക്കുന്നുണ്ട ് എന്നീക്കാര്യങ്ങൾ അഭിമാനകരമാണ് എന്ന് പിയാനോ പ്രസിഡന്റ് പറഞ്ഞു.

പിയാനോ ഭാരവാഹികളായ ബ്രിജിറ്റ് പാറപ്പുറത്ത്, ലൈലാ മാത്യൂ, മെർളിൻ പാലത്തിങ്കൽ, ലീലാമ്മ സാമുവേൽ, ആലീസ് ആറ്റുപുറം, ഡോ. മറിയാമ്മ ഏബ്രാഹം, മോളി രാജൻ, പ്രവർത്തകരായ അലെൻ മാത്യൂ, ടിജു തോമസ്, ഷാലൂ പുന്നൂസ്, ദീപാ കോവാട്ട്, ലിസി, ശോശാമ്മ, മേരി മാങ്കുടിയിൽ എന്നിവർ പ്രോഗ്രാം നയിച്ചു.

കരോളിൻ ജോർജ്, ആലബർട് ജോർജ്, ആല്ബർട് ചാക്കോ, ഏബിൾ ചാക്കോ, മരീനാ മിറ്റത്താനി, എയ്ഞ്ചലാ ചാക്കോ, മഹിമാ ജോർജ് എന്നീ വിദ്യാർത്ഥികൾ കാരൾ ഗീതങ്ങൾ ആലപിച്ചു. ജാസ്മിൻ മാനുവേൽ, ആഷ്ളി പടയാറ്റിൽ, ഇസബേൽ ജോസ്, ഗ്രേസ് ചെമ്പ്ളായിൽ, മത്യൂ ചെമ്പ്ളായിൽ, നിതിൻ പോൾ, ആനിയാ പോൾ എന്നീ ബാലകർ ക്രിസ്മസ് കേക്ക് പങ്കു വയ്ക്കുവാൻ നേതൃത്വം നൽകി.

ശബ്ദ, പ്രകാശ ക്രമീകരണം ജോസ് പാലത്തിങ്കലും ജോയൽ ബോസ്കോയും സ്പോൺസർ ചെയ്തു. പ്രശസ്ത ഛായാഗ്രാഹകൻ അരുൺ കോവാട്ട് ഛായഗ്രഹണം നിർവഹിച്ചു.
 

By: ജോർജ് പി.ഡി

ജോർജ് പി.ഡി...

Read more at: http://us.manoramaonline.com/us/2018/01/02/piano-chirstmas.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.