You are Here : Home / USA News

ഏബ്രഹാം വര്‍ഗീസ് ഫൊക്കാന റിസപ്ക്ഷൻ കമ്മിറ്റി കോർഡിനേറ്റർ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, December 30, 2017 02:03 hrs UTC

ഫിലഡൽഫിയ∙2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോയിൽ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷൻ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ റിസപ്ക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങികഴിഞ്ഞു.

ഫൊക്കാന റിസപ്ക്ഷൻ കമ്മിറ്റി കോർഡിനേറ്റർ ആയി ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രട്ടറിയായ ഏബ്രഹാം വര്‍ഗീസും((ഷിബു വെണ്‍മണി) ഫിനാൻസ് കമ്മിറ്റി കോർഡിനേറ്റർ ആയി അസ്സോസിയേറ്റ് ട്രഷറർ ആയ ഏബ്രഹാം കളത്തിലും(സുനിൽ ) പ്രവർത്തിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗം,റീജിയന്റെ സെക്രട്ടറി , കണ്‍വന്‍ഷന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ് കമ്മിറ്റി,തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഉൾപ്പെടെ തുടങ്ങി നിരവധി സ്ഥാനങ്ങൾ അദ്ദേഹം ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി)മിഡ്‌വെസ്റ്റ് റീജിയന്റെ സെക്രട്ടറി , മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറിയും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തുടങ്ങിയ സാമൂഹ്യ രംഗത്തും, കേരള സഭകളുടെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമാ ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമൂദായിക രംഗത്തും, വിജയിയായ വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ളതും,അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൈമുതലായുള്ള , ആത്മാർഥമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന് നല്ല സേവനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിൽ അറിയപ്പെടുന്ന ഒരു സാമുഖ്യ പ്രവർത്തകൻ കൂടിയാണ്. ഭാര്യ ബിന്ദു വർഗീസ്, മക്കൾ ജെസീക്ക വർഗീസ്, ജോസ്‌ലിൻ വർഗീസ്.

ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ,കൈരളി ആർട്സ് ക്ലബ് സൗത്ത് ഫ്ലോറിഡയുടെ പ്രസിഡന്റ്, അല നോർത്ത് അമേരിക്കയുടെ നാഷണൽ കോർഡിനേറ്റർ എന്നിസ്ഥനങ്ങൾ വഹിക്കുന്ന അര്‍പ്പണ ബോധവും സംഘടനാവൈഭവവും ആത്മാര്‍ഥതയും അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള എബ്രഹാം കളത്തിലിന്റെ (സുനിൽ ) നേതൃത്വപാടവം ഫ്ലോറിഡയിൽ മാത്രമല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്‌. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തു വന്ന സുനിൽ അമേരിക്കയിൽ കുടിയേറിയതിനു ശേഷവും പൊതുപ്രവർത്തന രംഗത്തു നിറഞ്ഞു നിൽക്കുന്നു. സെന്റ് ലൂക്ക് മാർത്തോമ ചർച്ച് ഓഫ് ഫ്ലോറിഡയുടെ സെക്രട്ടറി ആയും അടുത്ത വർഷത്തെ അക്കൗണ്ടന്റ് ആയും പ്രവർത്തിക്കുന്നു. ഭാര്യ ശാമ കളത്തിൽ. മക്കൾ ആഷിൻ കളത്തിൽ ,നയന കളത്തിൽ ,ലയന കളത്തിൽ.

ഏബ്രഹാം വര്‍ഗീസിനെ റിസപ്ക്ഷൻ കമ്മിറ്റിയുടെയും എബ്രഹാം കളത്തിലിനെഫിനാൻസ് കമ്മിറ്റിയുടെയും ചുമതലക്കാരനാക്കുന്നതില്‍ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും, ഫിലാഡൽഫിയായിലെ കണ്‍വന്‍ഷൻ കുറ്റമറ്റതും, മാതൃകാപരവും അവിസ്മരണീയമായ ഒരു കണ്‍വന്‍ഷൻ ആക്കിത്തീർക്കും എന്ന കാര്യത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.