You are Here : Home / USA News

ഡാലസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, December 30, 2017 01:57 hrs UTC

ഡാലസ്∙ വ്യത്യസ്‌ത കലയുടെ പുത്തൻ വിരുന്നുമായി പുതു വർഷത്തെ എതിരേൽക്കാനുള്ള ഡാലസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രോഗ്രാം സെക്രട്ടറി തോമസ് കൊട്ടിയാടിയിൽ അറിയിച്ചു.ഡാലസ് സൗഹൃദ വേദിയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ചു ഡാലസിലെ പ്രവാസി മലയാളികൾക്കായി ക്രിസ്മസ്, പുതുവൽസരാഘോഷം ജനുവരി 1 തിങ്കളാഴ്ച വൈകിട്ട് 5:30 നു കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് മലങ്കര ചർച്ചിന്റെ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുക.

ഒരു ചെറിയ കൂട്ടമായി ഏഴു പേരിൽ തുടക്കമിട്ട ഡാലസ് സൗഹൃദ വേദി ആറാം വാർഷികം ആഘോഷിക്കുമ്പോൾ അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ള ഡാലസിലെ രണ്ടാമത്തെ വലിയ പ്രവാസി സംഘടനയായി മാറി കഴിഞ്ഞിരിക്കുന്നു. പുതുമയുടെയും വ്യത്യസ്തതയുടെയും കാര്യത്തിൽ എന്നും മികവ് കിട്ടിയിട്ടുള്ള ഈ കലാ സാംസ്‌കാരിക വേദി ഡാലസിലെ പ്രവാസികളുടെ പ്രിയമായി മാറി കഴിഞ്ഞു.

അജയകുമാറിന്റെ നേതുത്വത്തിലുള്ള ഭരണ സമിതിക്കു വേണ്ട പ്രവർത്തന ഒത്താശ നൽകാൻ ഡാലസിലെ സാംസ്‌കാരിക നേതാക്കളായ എബ്രഹാം തെക്കേമുറി,പ്രഫ.ഫിലിപ്പ് തോമസ് സി പി എ, പ്രഫ.സോമൻ വി.ജോർജ്, എബി മക്കപ്പുഴ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു വരുന്നു.

തോമസ് കൊട്ടിയാടിയില് പ്രോഗ്രാം കൺവീനറായുള്ള പുതു വർഷാഘോഷ പരിപാടിയിലേക്ക് വ്യത്യസ്തയുള്ളതും പുതുമയേറിയതുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡോ.ലീനാ പണിക്കരാണ് ആഘോഷ പരിപാടികളുടെ ഈ വർഷത്തെ എംസി.

വർണപ്പൊലിമയേറിയ ആഘോഷ വേളയിൽ റവ.ഷൈജു പി.ജോൺ ക്രിസ്മസ്, പുതുവർഷ സന്ദേശം നൽകും. ആനുകാലിക വിഷയങ്ങളെ കോർത്തിണക്കി വേദ പുസ്തകം അപഗ്രഹിക്കുന്നതിൽ അതി സമർഥനായ റവ.ഷൈജു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് വികാരിയാണ്.

സുകു വറുഗീസ്& ടീം ക്രിസ്മസ് കാരൾ ഗാന ശുശ്രൂഷ നടത്തുക. കാണികളെ വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള ഏറ്റം പുതുമയേറിയ നൃത്തങ്ങളാണ് സൗഹൃദ വേദിയിൽ അവതരിപ്പിക്കുകയെന്നു റിഥം ഓഫ് ഡാലസ് ഡാൻസ് സ്കൂൾ ഡയറക്ടർ മിസ്സ്.ഷൈനി ഫിലിപ്പ് അറിയിച്ചു. പ്രവാസികളുടെ ഇടയിൾ സംഗീത റാണികളായി ശോഭിക്കുന്ന മിസ്.ഐറിര് കലൂര്, റൂബി തോമസ് എന്നിവരുടെ സംഗീത പ്രകടനവും, ഷൈനി ഫിലിപ് നേതൃത്വത്തില് അവതരിപ്പിക്കുന്ന മാര്ഗം കളി, മിസ്സ്. നടാഷ കൊക്കോടലിന്ററെ നേതൃത്വത്തിലുള്ള ദൃശ്യ സുന്ദരമായ സ്കിറ്റ്, മിസ്സ്.ആര്യ അജയ്, ജേര്ലിന് ജോസ് എന്നവരുടെ ഗ്രൂപ്പ് ഡാന്സ് ,വിവിധ സിനിമകളിൽ വേഷം കെട്ടിയിട്ടുള്ള തോമസ് കൊട്ടയാടിയുടെ മോണോ ആക്ട്,തുടങ്ങിയ കലാപരിപാടികള് കൊണ്ട് ആഘോഷ പരിപാടികള് പൊടി പൊടിക്കും.

അന്നേ ദിവസം തണുത്ത കാലാവസ്ഥയാണെങ്കിലും നല്ല ആൾക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് അജയകുമാർ അറിയിച്ചു.

വിഭ സമൃദ്ധമായ ഡിന്നർ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.