You are Here : Home / USA News

ടെലിവിഷൻ അവതാരക അമാൻണ്ടാ ഡേവിസ് അന്തരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 28, 2017 03:28 hrs UTC

ജാക്സൺ(അറ്റ്ലാന്റാ)∙ അറ്റ്ലാന്റാ ടെലിവിഷൻ ന്യൂസ് അവതാരക അമാൻണ്ടാ ഡേവിസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതായി ഡബ്ല്യുജിസിഎൽ– ടിവി റിപ്പോർട്ട് ചെയ്തു. അറ്റ്ലാന്റായിൽ വച്ചായിരുന്നു മരണം. ഹൃദയാഘാതം ഉണ്ടായ ഉണ്ടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാൻ അന്റോണിയായിലേക്കുള്ള യാത്രയ്ക്കാണ് അറ്റ്ലാന്റായിൽ എത്തിയത്.

25 വർഷമായി അറ്റ്ലാന്റാ ടിവി ന്യൂസിൽ ആങ്കറായി ജോലി ചെയ്തുവരികയായിരുന്നു. മദ്യത്തിനും വിഷാദ രോഗത്തിനും അടിമയായിരുന്നുവെന്നും മൂന്നു തവണ മദ്യപിച്ചു വാഹനം ഓടിച്ചതിനു പൊലീസ് പിടികൂടിയിരുന്നുവെന്നും പരസ്യമായി അമാൻണ്ടാ പ്രഖ്യാപിച്ചതു വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഫോക്സ് ന്യൂസിലും അമാൻണ്ടാ പ്രവർത്തിച്ചിരുന്നു. എമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.