You are Here : Home / USA News

ലൊസാഞ്ചലസിൽ ക്രിസ്മസ് ആഘോഷം 30 ന്

Text Size  

Story Dated: Thursday, December 28, 2017 03:26 hrs UTC

ലൊസാഞ്ചലസ് ∙ സതേൺ കലിഫോർണിയായിലെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരളാ ക്രിസ്റ്റ്യൻ ഫെലോഷിപ്പിന്റെ സംയുക്ത എക്യുമെനിക്കൽ കാരൾ 30 ന് നടക്കും. നോർവോക്കിൽ പയനിയർ ബുളവാഡിലുള്ള സനാതന ധർമ്മ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് പരിപാടികൾക്ക് തുടക്കമാകും. വിവിധ ഓർത്തഡോക്സ്, യാക്കോബായ, കത്തോലിക്കാ, ക്നാനായ, സിഎസ്ഐ, മാർത്തോമ്മ സഭകളുടെ പത്തോളം പള്ളികൾ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കും.

ഫാ. കെ. ഒ. ജോസഫ് സന്ദേശം നൽകും. ഈ വർഷത്തെ ചാരിറ്റി പ്രൊജക്ടിന്റെ ഉദ്ഘാടനവും നടക്കും. ഇതിന്റെ ഭാഗമായി സമാഹരിക്കുന്ന തുക കേരളത്തിലെ നിർദ്ധന രോഗികൾക്ക് നൽകും. ഫാ. യോഹന്നാൻ പണിക്കർ, ചെയർമാനും, സാബു തോമസ് കോർ എപ്പിസ്കോപ്പാ, എൽസി ജോസഫ്, മനു വർഗീസ് എന്നിവർ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പങ്കെടുക്കുന്നവർക്ക് സ്നേഹ വിരുന്നും നൽകും. വിവരങ്ങൾക്ക് : 714 345 8966.

By: മനു തുരുത്തിക്കാടൻ

മനു തുരുത്തിക്കാടൻ...

Read more at: http://us.manoramaonline.com/us/2017/12/28/los-angeles-xmas.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.