You are Here : Home / USA News

ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള ഫണ്ട് റെയ്സിങ് ഡിന്നർ നടത്തി

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, December 27, 2017 04:10 hrs UTC

ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ആസ്ഥാനമാക്കി ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ഹെൽപ്പിങ് ഹാൻഡ്‌സ് ഓഫ് കേരള 22–ാമത് ചാരിറ്റി ഫണ്ട് റെയ്സിങ് ഡിന്നർ സംഘടിപ്പിച്ചു. ഫാദർ ജോൺ മേലേപ്പുറത്തിന്റെ പ്രാർഥനയോടു കൂടി ചടങ്ങുകൾ ആരംഭിച്ചു. അലക്സ് മണലിൽ, റോയ് ആന്റണി, ഡെന്നിസ്,സോമി മാത്യു, റെയ്‌ന റോയ്,ഷേർലി സെബാസ്റ്റ്യൻ, ഷാർലറ്റ് ഷാജി, ലാലി കളപ്പുരക്കൽ എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ചു, പ്രസിഡന്റ് ഷൈനി മാത്യു വിശിഷ്ട അതിഥികളെ സദസ്സിനു പരിചയപ്പടുത്തുകയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റവ. ഫാദർ ജോൺ മേലേപ്പുറം റവ. ഫാദർ ജോസ് കണ്ടത്തിക്കുടി തുടങ്ങിയവർ സംഘടനയുടെ പ്രവർത്തകരെ അനുമോദിച്ചു. ഫാദർ ഡേവിഡ് ചിറമ്മൽ പ്രതിനിധാനം ചെയ്യുന്ന കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ സെന്ററുകളിലേക്ക് രണ്ടു ഡയാലിസിസ് മെഷീനുകൾ വാങ്ങുവാനായി 25000.00 ഡോളറിന്റെ ചെക്ക് റവ: ഫാദർ ജോസ് കണ്ടത്തിക്കുടി റവ: ഫാദർ ഡേവിഡ്ചിറമ്മലിനു കൈമാറുവാനായി ചാണ്ടി ഉമ്മനെ ഏൽപിച്ചു,

ശേഷം ന്യൂയോർക്കിലെ നൃത്ത വിദ്യാലയങ്ങളായ നൂപുര ആർട്സ്, പ്രേമകലാലയ സ്കൂൾ ഓഫ് ആർട്സ് എന്നിവയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ, സംഗീത അധ്യാപകൻ നിലമ്പൂർ കാർത്തികേയന്റെ സംഗീത വിദ്യാലയമായ പല്ലവി സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഗീതം അഭ്യസിക്കുന്ന കുട്ടികൾ അവതരിപ്പിച്ച ഗാനങ്ങൾ, സോഫിയ മണലേൽ, അലക്സ് മണലേൽ, ജോഷി എന്നിവരുടെ ഗാനങ്ങൾ പരിപാടിക്ക് ഇമ്പമേകി.

ലാലി കളപ്പുരയ്ക്കലിന്റെ ശ്രുതിലയ ആർട്സിലെ കുട്ടികൾ അവതരിപ്പിച്ച ഗാനങ്ങൾ, ജാസ്മിൻ നമ്പ്യാരുപറമ്പിൽ നേതൃത്വം നൽകിയ ഫ്യുഷൻ സോങ്‌സ് നോയൽ മണലേൽ ആലപിച്ച സാക്സോഫോൺ എന്നിവയും നിലവാരം പുലർത്തി. എംസിമാരായി മലയാളം ഐപിടിവി യുടെ ആഷികാ ഷായും സൂസൻ മാത്യുവും പരിപാടികൾ നിയന്ത്രിച്ചു. ഏലിയാമ്മ സിറിയക് നടത്തിയ നന്ദി പറഞ്ഞു,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.