You are Here : Home / USA News

ഡാലസ് സൗഹൃദ വേദി പുതുവർഷ സമ്മാനം ഒരുക്കുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, December 27, 2017 03:58 hrs UTC

ഡാലസ്∙ ഡാലസ് സൗഹൃദവേദിയുടെ ആറാം വാർഷികവും ക്രിസ്മസ്, പുതുവൽസരാഘോഷവും ജനുവരി ഒന്നിന് വൈകിട്ട് 5:30-നു കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ ആഘോഷിക്കുന്നു. പ്രസിഡന്റ് അജയകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന പ്രസ്തുത സമ്മേളനത്തിൽ സെക്രട്ടറി എബി മക്കപ്പുഴ സ്വാഗതം ആശംസിക്കും.

വേദ പണ്ഡിതനും ആനുകാലിക വിഷയങ്ങളെ വേദ പുസ്തകത്തെ ബന്ധിപ്പിച്ചു നർമ്മ രസത്തോടെ അവതരിപ്പിക്കാൻ അസാമാന്യ കഴിവുള്ള റവ.ഷൈജു പി.ജോണ് ക്രിസ്തുമസ് ദൂത് നല്കി അനുഗ്രഹിക്കും .സൗഹൃദ വേദിയുടെ ഉപദേശ സമിതി അംഗം പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ ആശംസകള് നേരും

സാംസ്കാരിക വേദികളിലൂടെ പ്രശംസ പിടിച്ചു പറ്റിയതും, ഇപ്പോള് നേഴ്സ് പ്രാക്ടീഷണറായി സേവനം അനുഷ്ഠിക്കുന്നതുമായ ലീലാ പണിക്കരാണ് ആഘോഷ പ്രോഗാമിന്റെ എം സി.

ചലച്ചിത്ര സഹ നടൻ തോമസ് കൊട്ടിയാടിയുടെ മോണോ ആക്റ്റും, റിഥം ഓഫ് ഡാലസ് അവതരിപ്പിക്കുന്ന പുതുമയേറിയ ഗ്രൂപ്പ് ഡാൻസുകളും, ബാല കലാതിലകം നടാഷാ കൊക്കോഡിലിന്റെ ദൃശ്യസുന്ദരമായ ക്രിസ്തുമസ് സ്കിറ്റും, പ്രശക്തിയുടെ കുതിപ്പിലേക്കു പറന്നുയരുന്ന ഡാളസിലെ മികച്ച ഗായികമാരായ മിസ്. ഐറിന് കലൂര്,റൂബി തോമസ് എന്നിവരുടെ ഗാനങ്ങളും സുകു വറുഗീസിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് കരോൾ ഗായക സംഘത്തിന്റെ ഗാന ശുശ്രുഷയും കൊണ്ട് ആഘോഷ പരിപാടികൾ പൊടിപൊടിക്കും. പ്രോഗ്രാമിനു ശേഷം വിഭവ സമൃദ്ധമായ ന്യൂ ഇയർ ഡിന്നർ ഒരുക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.