You are Here : Home / USA News

ക്വീൻസ്, ലോങ്‍ഐലൻഡ്, ബ്രൂക് ലിൻ ഓർത്തഡോക്സ് ഇടവകകളുടെ സംയുക്ത ക്രിസ്മസ്, നവവൽസര ആഘോഷങ്ങൾ ജനുവരി 6 ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, December 26, 2017 04:25 hrs UTC

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുള്ള ക്വീൻസ്, ലോംഗ്ഐലൻഡ്, ബ്രൂക്‍ലിൻ പ്രദേശങ്ങളിലെ പത്ത് ഇടവകകളുടെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ്, നവവൽസര ആഘോഷങ്ങൾ 2018 ജനുവരി 6 ശനിയാഴ്ച നടക്കുന്നു. വൈകിട്ട് 4 മുതൽ 9 വരെ ഗ്ലെൻ ഓക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (74-20 Commonwealth Blvd, Belle rose, NY-11426) ആണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കോളോവോസ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും.

വിവിധ ഇടവകകൾ അവതരിപ്പിക്കുന്ന ക്രിസ്മസ് കലാപരിപാടികൾക്ക് പുറമെ കൗൺസിൽ ക്വയറിന്റെ ക്രിസ്മസ് ഗാനങ്ങളും പരിപാടികളെ ആകർഷകമാക്കും.

പരിപാടികളിലേക്ക് ഏവരുടെയും പ്രാർഥനാപൂർണമായ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഫാ. ജോൺ തോമസ് : 516 996 4887, സെക്രട്ടറി തോമസ് വർഗീസ് : 917 731 7493, ട്രഷറർ ജോൺ താമരവേലിൽ : 917 533 3566, ക്വയർ ഡയറക്ടർ വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ : 718 648 8172 എന്നിവർ അറിയിച്ചു. തോമസ് ജോൺ : 516 312 5710, ലിസി ജേക്കബ് : 516 775 2186 എന്നിവർ പരിപാടികളുടെ കോ ഓർഡിനേറ്റർമാരായിരിക്കും. ജോസഫ് പാപ്പൻ ക്വയർ മാസ്റ്ററും ഫെനു മോഹനും മിനി കോശിയും ക്വയർ കോ ഓർഡിനേറ്റർമാരുമാണ്.

വൈസ് പ്രസിഡന്റുമാരായ വെരി. റവ. ഡോ. പി. എസ് സാമുവൽ കോർ എപ്പിസ്കോപ്പ : 516 355 0003, വെരി റവ. ഡോ. എം. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ :516 850 9213, വെരി റവ. ഡോ. വർഗീസ് പ്ലാംതോട്ടം കോർ എപ്പിസ്കോപ്പാ : 914 473 2791, വെരി റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പ : 718 648 8172, വെരി റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പ : 718 934 1636, റവ. ഡോ. സി. കെ. രാജൻ, ഫാ. തോമസ് പോൾ, ഫാ. ജോർജ് മാത്യു, ഫാ. ഗ്രിഗറി വർഗീസ്, ഫാ. ജോർജ് ചെറിയാൻ എന്നിവർക്കൊപ്പം അസി. വികാരി ഫാ. എബി ജോർജും : 718 470 9844 പരിപാടികൾക്ക് നേതൃത്വം നൽകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.