You are Here : Home / USA News

ലോകമലയാളികൾക്ക് ഫൊക്കാനയുടെ ക്രിസ്മസ് ആശംസകൾ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Monday, December 25, 2017 03:49 hrs UTC

ന്യുയോർക്ക്∙ ഫൊക്കാനയുടെ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് ക്രിസ്തുമസ് ആഘോഷങ്ങളുടെ ചരിത്രം കൂടിയാണ്. ധന്യമായ ചരിത്രം. ഈ ചരിത്രത്തിലുടെ അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം  കൂടി  എഴുതി ചേര്‍ക്കുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, എളിമയുടേയും ലാളിത്യത്തിന്റെയും സന്ദേശമാണ്. ഈ സന്ദേശത്തിന്റെ നടത്തിപ്പാണ് ഓരോ പ്രസ്ഥാനങ്ങളെയും മുന്നോട്ടു നയിക്കുന്നത്. ഇല്ലായ്മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ സമുദ്ധാരകനായിട്ടാണ് ക്രിസ്തു അവതാരം ചെയ്തത്. 

അമേരിക്കയെ സംബന്ധിച്ച്‌ ക്രിസ്‌തുമസ്‌ ഒരു സാംസ്‌ക്കാരിക വിശേഷ ദിനമാണ്‌. അമേരിക്കൻ മലയാളികൾ ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കിലാണ്. ലോക മലയാളികൾ ഈ പുണ്യ ദിനം കൊണ്ടാടുമ്പോൾ ഫൊക്കാന എല്ലാവർക്കും ക്രിസ്മസിന്റെ എല്ലാ നന്മയും നേരുന്നു. ആശംസകൾ  നേരുന്നതായി  ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗിസ,; എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്;  ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ  ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ  കറുകപ്പള്ളിൽ ,കൺവെൻഷൻ ചെയർമാൻ  മാധവൻ നായർ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ  മാരോട്ട്, ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ്, നാഷണൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റിബോർഡ് മെംബേർസ്, റീജണൽ വൈസ് പ്രെസിഡന്റുമാർ എന്നിവർ  അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.