You are Here : Home / USA News

ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പില്‍ അമേരിക്കന്‍ ക്രിസ്തുമസ് വര്‍ണ്ണങ്ങള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, December 23, 2017 11:14 hrs UTC

ന്യൂയോര്‍ക്ക്: എങ്ങും വര്‍ണ്ണ വിളക്കുകളും വര്‍ണ്ണ ശബളമായ ക്രിസ്തുമസ് കാഴ്ച്ചകളുമായി, നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി പ്രത്യേകിച്ച് മലയാളികളുടെ വിശേഷങ്ങളുമായി ഈയാഴ്ച്ച ലോക മലയാളികളുടെ മുന്നില്‍ എത്തുകയാണ് ഏഷ്യനെറ്റ് യൂ. എസ്. വീക്കിലി റൗണ്ടപ്പ്. അമേരിക്കയില്‍ ക്രിസ്തുമസ് സീസണ്‍ ആരംഭിച്ചതോടെ വഴിയോരങ്ങളിലും വീടുകളിലും ഉത്സവ പ്രതീതിയാണ്. അലങ്കാര വിളക്കുകള്‍ കൊണ്ടു വീട് അലങ്കരിക്കുന്നതിനും, ക്രിസ്തുമസ് ഗിഫ്റ്റ് വാങ്ങുന്നതും ഈ ഹോളിഡേ സീസണിന്റെ പ്രത്യേകതയാണ്. ക്രിസ്തുമസ് പ്രമാണിച്ച് ലോക മലയാളികള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കൊണ്ട് ബിഷപ്പ് ജോയ് ആലപ്പാട്ട് പിതാവ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസി, ഫിലാഡല്‍ഫിയ സിറ്റി പോലീസ് കമ്മീഷ്ണര്‍ റിച്ചാര്‍ഡ് റോസ്സ്, ഫിലാഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ അല്‍ റ്റൗബെന്‍ബെഗര്‍ തുടങ്ങിയവര്‍ ക്രിസ്തുമസ്സ്, അശംസകള്‍ നേരുന്നുണ്ട് ഈ എപ്പിസോഡില്‍.ഒപ്പം റേയ്ച്ചല്‍ ആനി ഉമ്മന്‍ എന്ന കൊച്ചു കൂട്ടുകാരിയുടെ മനോഹരമായ ക്രിസ്തുമസ് ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ക്രിസ്തുമസ് സീസണിലെ ഏറ്റവും വലിയ ആകര്‍ഷണമായ കരോള്‍ ഗാനങ്ങള്‍ ലോക മലയാളികള്‍ക്കായി ആലപിക്കുന്നത്, സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ കൊയറാണ്. ഫിലാഡല്‍ഫിയ എക്യുമിനിക്കല്‍ ഫെലോഷിപ്പിന്റെ 31 ആമത് സംയുക്ത ക്രിസ്തുമസ്, ആഘോഷമായി കൊണ്ടാടി. അതോടൊപ്പം തന്നെ ചിക്കാഗോയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട ആയി നടത്തി വരുന്ന എക്യുമിനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പില്‍ ഈയാഴ്ച്ച വിത്യസ്തങ്ങളായ അമേരിക്കന്‍ കാഴ്ച്ചകളുടെ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഇങ്ങനെ ഒട്ടനവധി അമേരിക്കന്‍ കാഴ്ച്ചകളുമായി ഈയാഴ്ച്ച ഏഷ്യനെറ്റ് യൂ.എസ്. റൗണ്ടപ്പ് വീണ്ടും എത്തുകയാണ് ലോക മലയാളികളുടെ മുന്നില്‍. ഈ എപ്പിസോഡിന്റെ അവതാരക, ഡോ: മിയ നിഥിന്‍ ആണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.