You are Here : Home / USA News

ഓഖി കെടുതി: സ്വാന്തനവുമായി നോർത്ത് അമേരിക്കൻ മലയാളികൾ

Text Size  

Story Dated: Saturday, December 16, 2017 02:27 hrs UTC

ചിക്കാഗോ: ഇന്ത്യയുടെ ദക്ഷിണ തീരത്തു കൂടി കടന്നു പോയ ഓഖി ചുഴലിക്കാറ്റു, തീരദേശ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. ഇതു വരെയുള്ള പോലീസിന്റെ കണക്കു പ്രകാരം, ഏകദേശം 68 പേർ മരിച്ചെന്നാണ് വാർത്ത മാധ്യമങ്ങളിലൂടെ അറിയുവാൻ സാധിക്കുന്നത്. 177 പേരെ ഇനിയും കണ്ടത്താനായിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 25 ലക്ഷം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കാണാതായവരുടെ കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും അവർക്കുണ്ടായ നാശനഷ്ടങ്ങൾക്കും സഹായവും പിൻതുണയും നൽകാൻ വ്യക്തികളും, സന്നദ്ധ സംഘടനകളും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. അവരുടെ ജീവതത്തെ തിരികെ കൈ പിടിച്ചുയർത്തുവാനും പിൻതുണയേകുവാനും, പ്രവാസി മലയാളികൾക്ക് സാമ്പത്തികമായും അല്ലാതെയും കഴിയുമെന്നുള്ളത് ഒരാശ്വാസമാണ്. ഈ അവസരത്തിൽ, നാട്ടിലും അമേരിക്കയിലുമായി ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്, വിജയകരമായി അത് പൂർത്തികരിച്ച ചരിത്രമുള്ള ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) നേതൃത്വത്തിൽ, ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളിൽപ്പെട്ട തീരദേശ മത്സ്യ തൊഴിലാളികൾക്ക് സാന്ത്വനവുമായി എത്തുകയാണ് നോർത്ത് അമേരിക്കയിലെ മലയാളികൾ.

 

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നേരിട്ട് നാട്ടിലെ ജനപ്രതിനിധികളേയും സന്നദ്ധ സംഘടനാ നേതാക്കളേയും ഇതിനകം ബന്ധപ്പെട്ടു, ഓഖി റിലീഫ് ഫണ്ട് രൂപികരിക്കയും, അതിന്റെ നാഷണൽ കോർഡിനേറ്റർമാരായി ന്യൂയോർക്കിൽ നിന്നുള്ള സാബു ലൂക്കോസിനേയും ഫ്ലോറിഡയിൽ നിന്നും സേവി മാത്യൂവിനേയും ചുമതലപ്പെടുത്തി. ഓഖി റിലീഫ് ഫണ്ടിനായി നടത്തിയ കോൺഫറൻസ് കോളിൽ, ഒരു മണിക്കൂറ് കൊണ്ട് ഏകദേശം നാലായിരം ഡോളറർ ($4000) സ്വരുക്കൂട്ടുവാൻ ഇടയായി. ഏകദേശം 10 ലക്ഷം ഇന്ത്യൻ രൂപയെങ്കിലും നൽകുക എന്നതാണ് ഫോമാ-ഓഖി റിലീഫ് ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലഭിക്കുന്ന സംഭാവന, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകുക എന്നതാണ് കഴിഞ്ഞ ദിവസം നടന്ന കോൺഫറൻസ് കോളിൽ തീരുമാനമായത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഫോമായുടെ അംഗസംഘടനകളിലേക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ജിബി തോമസ് ഈ മെയിലും അയച്ചു കഴിഞ്ഞു. സംഭാവനകൾ സ്വീകരിക്കുന്നതിനായി ഫോമാ രണ്ടു ലിങ്കുകൾ തുറന്നിട്ടുണ്ട്. ഫോമായുടെ ഒഫീഷ്യൽ വെബ് സൈറ്റായ

www.fomaa.net - ൽ ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ ഉപയോഗിച്ച്, പേയ്പാലിലോ, ഗോ ഫണ്ട് മി - യിലൂടെയോ സംഭാവനകൾ നൽകാം.

www.fomaa.net/donate https://www.gofundme.com/fomaa-cyclone-ockhi-disaster-relief സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും, സമഭാവനയുടെ ഈ ക്രിസ്തുമസ് സീസണിൽ നമ്മുക്കും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തീരദേശത്തുള്ള സഹോദരരെ കൈ അയച്ച് സഹായിക്കാം.

 

കൂടുതൽ വിവരങ്ങൾക്ക്: സാബു ലൂക്കോസ് 516 902 4300, സേവി മാത്യൂ 954 295 6435, ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.