You are Here : Home / USA News

കെ.സി.സി.എന്‍.എ നാഷണല്‍ കിക്ക്ഓഫ് ഉജ്വല വിജയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 13, 2017 01:58 hrs UTC

അറ്റ്‌ലാന്റ: കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷന്‍ കിക്ക്ഓഫ് ഒക്‌ടോബര്‍ 26നു ഹോളി ഫാമിലി ക്‌നാനായ പള്ളി കമ്യൂണിറ്റി ഹാളില്‍ വച്ചു നടന്ന സമ്മേളനത്തില്‍ മെഗാ സ്‌പോണ്‍സറായ മാത്യു & ശാന്തമ്മ പുല്ലാഴിയില്‍ ദമ്പതികള്‍ നിലവിളക്കു തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.സി.സി.എന്‍.എയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു നാഷണല്‍ കിക്ക്ഓഫില്‍ ഒരു മെഗാ സ്‌പോണ്‍സര്‍ മുന്നോട്ടുവരുന്നത്. മെഗാ സ്‌പോണ്‍സറില്‍ നിന്നും 10001 ഡോളറിന്റെ ചെക്ക് ചാക്കച്ചേരില്‍ ഫിലിപ്പ് സ്വീകരിച്ചുകൊണ്ട് കെ.സി.സി.എന്‍.എ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കെ.സി.സി.എന്‍.എ പ്രതിനിധിയായി പ്രസിഡന്റ് ബേബി മണക്കുന്നേലും, ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ നന്തികാട്ടും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ ഭാരവാഹികള്‍ താലപ്പൊലി. ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ബേബി മണക്കുന്നേലിനേയും, ജെയ്‌മോന്‍ നന്തികാട്ടിനേയും ക്‌നായി തൊമ്മന്‍ കമ്യൂണിറ്റി ഹാളിലേക്ക് ആനയിച്ചു.

 

 

കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷന്‍ കിക്ക്ഓഫില്‍ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായി 5000 ഡോളര്‍ വാഗ്ദാനം ചെയ്ത് സാബു ചെമ്മലക്കുഴി, സാബു മന്നാകുളം, സൈമണ്‍ ഇല്ലിക്കാട്ടില്‍ എന്നിവര്‍ മുന്നോട്ടുവന്നു. അതുപോലെ സ്‌പോണ്‍സേഴ്‌സ് ആയി 3000 ഡോളര്‍ വാഗ്ദാനം ചെയ്ത് ലൂക്കോസ് ചക്കാലപ്പടവില്‍, ചാക്കോച്ചന്‍ പുല്ലാനപ്പള്ളില്‍, മാത്യു കുപ്ലിക്കാട്ട്, ജോബി വാഴക്കാലായില്‍ ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് എടുത്തുകൊണ്ട് അമ്പത് കുടുംബങ്ങളും മുന്നോട്ടുവരികയും ചെയ്തു. ഏകദേശം 100000 ഡോളറില്‍ കൂടുതല്‍ തുക വാഗ്ദാനം കിട്ടിയ കെ.സി.സി.എന്‍.എയുടെ നാഷണല്‍ കിക്ക്ഓഫ്, ഒരു ചെറിയ യൂണീറ്റായ കെ.സി.എ.ജിക്ക് ഒരു റെക്കോര്‍ഡ് നേട്ടം തന്നെയാണ് എന്നകാര്യത്തില്‍ സംശയമില്ലെന്നു കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍ പ്രസ്താവിച്ചു.

 

കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷനുവേണ്ടി തെരഞ്ഞെടുത്ത ജോര്‍ജിയ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ & ഓംനി ഹോട്ടല്‍ അറ്റ് സി.എന്‍.എ സെന്റര്‍ (OMNI HOTEL AT CNN CENTER) എല്ലാവിധ സൗകര്യങ്ങളോടുകൂടിയതും അമേരിക്കയിലെ മൂന്നാമത്തെ വലിയ കണ്‍വന്‍ഷന്‍ സെന്ററുമാണ്. കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷനു വേണ്ടിയുള്ള ഡിസ്കൗണ്ടോടുകൂടിയ രജിസ്‌ട്രേഷന്‍ നവംബര്‍ 9ന് ആരംഭിച്ചുകഴിഞ്ഞു. KCCNA.COM എന്ന ഡോട്ട്‌കോമില്‍ കൂടി ലോകത്തുള്ള എല്ലാ ക്‌നാനായക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഡിസ്കൗണ്ടോടുകൂടിയുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31നു അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.സി.സി.എന്‍.യുടെ വെബ്‌സൈറ്റായ KCCNA.COM സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.