You are Here : Home / USA News

ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ് മലയാളീസ് (ഫാം) ന് പുതിയ സാരഥികള്‍

Text Size  

Story Dated: Wednesday, December 13, 2017 01:51 hrs UTC

ഡോ.ജോര്‍ജ്ജ് മരങ്ങോലി

 

ഫോറം ഫോര്‍ അമേരിക്ക റിട്ടേണ്‍ഡ് മലയാളീസ് (F.A.R.M.) ന്റെ ജനറല്‍ ബോഡി യോഗം ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച കൊച്ചി കളമശ്ശേരിയിലുള്ള അസ്സറ്റ് സമ്മിറ്റ് സ്യൂട്ട്‌സ് ഹാളില്‍ നടന്നു. പ്രസിഡന്റായി ഡോ.ജോര്‍ജ്ജ് മരങ്ങോലിയും, വൈസ് പ്രസിഡന്റായി ശ്രീ അലക്‌സ് കോശി വിളനിലവും, ജനറല്‍ സെക്രട്ടറിയായി ശ്രീ മാത്യു കൊക്കൂറയും, ട്രഷററായി ശ്രീ എം.എ. മാത്യുവും, റീജിയനല്‍ സെക്രട്ടറിമാരായി ശ്രീ പുരുഷോത്തമന്‍ പിള്ള (തൃശ്ശൂര്‍)യും, ശ്രീ മധു.എസ്.നായരും (തിരുവനന്തപുരം) തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചുപോന്നവരോ, വന്നുപോയി നില്‍ക്കുന്നവരോ ആയ മലയാളികളുടെ കൂട്ടായ്മ എന്നതിലുപരി അവര്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുന്നതിനോ, കഴിയാവുന്ന വിധത്തില്‍ അവരെ സഹായിക്കുന്നതിനോ വേണ്ടിയുള്ള ഒരു റെഫറന്‍സ് പോയിന്റ് ആയി പ്രവര്‍ത്തിക്കാനും കൂടിയാണ് സംഘടന ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ഡോ.ജോര്‍ജ് മരങ്ങോലി അറിയിച്ചു. സംഘടനയുടെ വിശദവിവരങ്ങള്‍ Facebook.com/Farm Farm ല്‍ ലഭ്യമാണ്.

ഡോ.ജോര്‍ജ്ജ് മരങ്ങോലി പ്രസിഡന്റ് F.A.R.M.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.