You are Here : Home / USA News

ചാക്കോ കോയിക്കലേത്ത് ഡബ്ല്യൂ. എം. സി. അമേരിക്കാ റീജിയണല്‍ ഇലക്ക്ഷന്‍ കമ്മിഷണര്‍

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Monday, December 11, 2017 01:34 hrs UTC

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഇലക്ഷന്‍ കമ്മീഷണറായി ചാക്കോ കൊയ്ക്കലെത്തിനെ നിയമിച്ചു. അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കോണ്‍സിലിന്റെ റെക്കമെന്‍ഡേഷന്‍ സ്വീകരിച്ചുകൊണ്ടാണ് ഗ്ലോബല്‍ ഇലക്ക്ഷന്‍ കമ്മിഷണര്‍ ജോണ്‍ തോമസ് അപ്പോയ്ന്റ്‌മെന്റ് നടത്തിയത്. അടുത്തു വരുന്ന റീജിയന്റെയും പ്രൊവിന്‍സുകളുടെയും ജനാധിപത്യ രീതിയിലുലുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെ ഉത്തരവാദിത്വം ചാക്കോയ്ക്കായിരിക്കുമെന്നു ജോണ്‍ തോമസ് പറഞ്ഞു. ഡബ്ല്യൂ. എം. സി. റീജിയന്റെ അഡ്മിന്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു ശ്രീ ചാക്കോ. താന്‍ ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വി. പി. ശ്രീ എല്‍ദോ പീറ്ററിനെ അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രെസിഡന്റായി അ മേരിക്ക റീജിയന്‍ എക്‌സികുട്ടീവ് കൗണ്‍സില്‍ നോമിനേറ്റ് ചെയ്തു.

 

ശ്രീ ചാക്കോ കോയിക്കലേതിനേയും എല്‍ദോ പീറ്ററെയും റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് ശ്രീ. പി. സി. മാത്യു, സെക്രട്ടറി കുരിയന്‍ സക്കറിയ, ട്രഷര്‍ ഫിലിപ്പ് മാരേട്ട് എന്നിവര്‍ സംയുക്തമായി അനുമോദിച്ചു. ചാക്കോ കോയിക്കലേത്ത് ന്യൂ യോര്‍ക്ക് പ്രോവിന്‌സിനെയും എല്‍ദോ പീറ്റര്‍ ഹൂസ്റ്റണ്‍ പ്രോവിന്‌സിനെയും പ്രധിനിധീകരിക്കുന്നു. ശ്രീ ജോര്‍ജ് പനക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകം, രുഗ്മിണി പദ്മകുമാര്‍, സാബു ജോസഫ് സി. പി. എ., തോമസ് മൊട്ടക്കല്‍, തങ്കമണി അരവിന്ദന്‍, സുധിര്‍ നമ്പ്യാര്‍, തോമസ് എബ്രഹാം, എസ. കെ. ചെറിയാന്‍, ഷോളി കുംബില്ലുവിളില്‍, പുന്നൂസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.