You are Here : Home / USA News

ഗാമയുടെ ആഭിമുഖ്യത്തില്‍ ഓസ്റ്റിനില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, December 08, 2017 01:57 hrs UTC

ഓസ്റ്റിന്‍ : ഗ്രേറ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (GAMA) ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓസ്റ്റിനിലെ മലയാളികള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജോര്‍ജ്ടൗണിലെ ക്ലെറ്റ് സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിലാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടന്നത് . ഡാളസിലെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ ഫാ. ഫിലിപ്പോസ് ശങ്കരത്തില്‍ നിലവിളക്കു കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു, ക്രിസ്തുമസ് സന്ദേശം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍, നാടകം, ഡാന്‍സ് തുടങ്ങിയവ ആസ്വദിക്കാന്‍ ഓസ്റ്റിനിലെ നൂറുകണക്കിനു മലയാളികള്‍ സന്നിഹിതരായി. 2017ലെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച GAMA 2017 Highlights

(https://youtu.be/BwPfT9SC1Ds)

വീഡിയോ ജനശ്രദ്ധ നേടിയാതായി ഭാരവാഹികള്‍ പറഞ്ഞു. ഇതിനോടു അനുബന്ധിച്ചു അസോസിസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗും സംഘടിപ്പിച്ചു. രണ്ടു വര്‍ഷത്തെ (2016 2017) സേവനം പൂര്‍ത്തീകരിച്ച ബോര്‍ഡ് അംഗങ്ങള്‍ ശങ്കര്‍ ചന്ദ്രമോഹന്‍ (പ്രസിഡന്റ്) , ശിവപ്രസാദ് വളപ്പില്‍ (വൈസ് പ്രസിഡന്റ് ), ലിസ തോമസ് (സെക്രട്ടറി), ബിപിന്‍ രവി (ട്രഷറര്‍), ഡയറക്ടര്‍മാരായ ബിജോയ് ജെയിംസ്, ജയപ്രകാശ് പട്ടോനകണ്ടി, രഞ്ജു രാജ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഇതോടൊപ്പം 2018 2019 വര്‍ഷത്തേക്കുള്ള ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ജിയോ ജോസഫ്, ജേക്കബ് തോമസ്, സജീവ് സദാശിവന്‍, രാഖേഷ് രവീന്ദ്രന്‍, ശ്രീജിത്ത് നമ്പ്യാര്‍, സന്ധ്യ നായര്‍, ഉമാ സീതാരാമന്‍, ഷൈന്‍ തങ്കപ്പന്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ഗാമ ബോര്‍ഡ് ഡയറക്ടര്‍ ബിജോയ് ജെയിംസ് ചടങ്ങില്‍ സ്വാഗതവും ജയപ്രകാശ് നന്ദിയും പ്രകടിപ്പിച്ചു. കലാപരിപാടികള്‍ക്ക് ശേഷം ചില്ലി ഗാര്‍ഡന്‍സ്, ഓസ്റ്റിന്‍ ഒരുക്കിയ സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ ഭക്ഷണവും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.