You are Here : Home / USA News

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 9-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 30, 2017 11:53 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ മലയാളി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോ ഈവരുന്ന ഡിസംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച 5 മണിക്ക് ആരംഭിക്കുന്ന ക്രിസ്മസ് പ്രോഗ്രാമിലേക്ക് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു. ഷിക്കാഗോയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ഒരുമയുടെ ശബ്ദമായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ 34-മത്തെ ക്രിസ്മസ് ആഘോഷമാണിത്. മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ( 2601 Dempster St, Park Ridge, IL 60068) ഓഡിറ്റോറിയത്തില്‍ വച്ചാണ് ഈവര്‍ഷത്തെ ആഘോഷ പരിപാടികള്‍. വിവിധ ആചാര പാരമ്പര്യങ്ങള്‍ പിന്തുടരുമ്പോഴും ക്രിസ്തുവില്‍ നാം ഒന്ന് എന്ന ആ മഹദ് സന്ദേശം ലോകത്തോട് വിളിച്ചുപറയുന്ന, അനൈക്യങ്ങളുടേയും ദിശാബോധമില്ലായ്മയും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ മധ്യത്തില്‍ വിശ്വാസത്തിന്റേയും, വിശുദ്ധമായ മൂല്യങ്ങളുടേയും കാവല്‍ വിളക്കായ് നിലകൊള്ളുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഈ ദൗത്യം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഷിക്കാഗോയിലെ ക്രൈസ്തവ സമൂഹത്തിന്റെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

 

ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് മുഖ്യാതിഥിയായി എത്തുന്നത് മലങ്കര സിറിയക് ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പായ എല്‍ദോ മോര്‍ തിമോത്തിയോസ് തിരുമേനിയാണ്. പ്രവര്‍ത്തനഭരിതവും അഭിമാനാര്‍ഹവുമായ ഒരു വര്‍ഷത്തിന്റെ തിരശീല വീഴുന്ന ഈ അവസരത്തില്‍ കൃത്യം 5 മണിക്ക് പൊതുയോഗം ആരംഭിക്കുന്നതും തുടര്‍ന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ 15 സഭകളിലെ വിശ്വാസികള്‍ ക്രിസ്തീയ കലാപരിപാടികള്‍ കാഴ്ചവെയ്ക്കുന്നതുമാണ്. പൊതുയോഗത്തില്‍ വച്ച് ഈവര്‍ഷത്തെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലെ വിജയികള്‍ക്ക് ട്രോഫി സമ്മാനദാനവും, കേരളത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വച്ചുകൊടുക്കുന്നതിന്റെ താക്കോല്‍ ദാനവും അഭിവന്ദ്യ തിരുമേനി നിര്‍വഹിക്കുന്നതാണ്. ജേക്കബ് ജോര്‍ജിന്റെ (ഷാജി) നേതൃത്വത്തില്‍ വിവിധ സഭകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന എക്യൂമെനിക്കല്‍ ക്വയര്‍ ഈ സന്ധ്യയെ അനുഗ്രഹീതമാക്കുന്നു.

 

എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ ഭാരവാഹികളായ റവ. ഏബ്രഹാം സ്കറിയ (പ്രസിഡന്റ്), റവ.ഫാ. മാത്യൂസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (സെക്രട്ടറി), ടീന തോമസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ട്രഷറര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കത്തിനായുള്ള കമ്മിറ്റിയില്‍ ചെയര്‍മാന്‍- റവ. ഡോ. ശാലോമോന്‍, ജനറല്‍ കണ്‍വീനര്‍- പ്രേംജിത്ത് വില്യം, പ്രോഗ്രാം- ആന്റോ കവലയ്ക്കല്‍, സീനല്‍ ഫിലിപ്പ്, ബേബി മത്തായി, സ്റ്റേജ്- ബഞ്ചമിന്‍ തോമസ്, സജി കുര്യന്‍, ടോണി ഫിലിപ്പ്, മാത്യു മാപ്ലേട്ട്, ഗ്രീന്‍ റൂം- ആഗ്‌നസ് തെങ്ങുംമൂട്ടില്‍, മേഴ്‌സി മാത്യു, ഏലിയാമ്മ പുന്നൂസ്, ഫുഡ്- റവ. ഫാ. ഹാം ജോസഫ്, റവ.ഫാ. ബിജുമോന്‍ ജേക്കബ്, ജോര്‍ജ് കുര്യാക്കോസ്, സൗണ്ട് സിസ്റ്റം- ജോജോ ജോര്‍ജ്, പ്രവീണ്‍ തോമസ്, വോളന്റീയര്‍ ക്യാപ്റ്റന്‍ ജോണ്‍ സി എലക്കാട്ട്, ക്വയര്‍ റവ. ജോര്‍ജ് വര്‍ഗീസ്, ജേക്കബ് ജോര്‍ജ്, ജോര്‍ജ് പണിക്കര്‍, ക്രിസ്മസ് ട്രീ- മത്തായി വി തോമസ്, സെക്യൂരിറ്റി- ജയിംസ് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ഒരിക്കല്‍ക്കൂടി ലോകത്തോട് വിളിച്ചോതുവാനുള്ള ഈ സന്ദര്‍ഭത്തില്‍ ഒരുമിച്ചുകൂടുവാന്‍ ഷിക്കാഗോയിലെ മലയാളി സമൂഹത്തെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒരിക്കല്‍ക്കൂടി സ്‌നേഹാദരവുകളോടെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. ശാലമോന്‍ 630 802 2766, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് 847 561 8402, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847 477 0564, പ്രേംജിത്ത് വില്യം 847 962 1893.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.