You are Here : Home / USA News

സലിംകുമാറിനൊപ്പം അമേരിക്കന്‍ മലയാളികളുടെ ദൈവമേ കൈതൊഴാം കെ. കുമാറാകണം

Text Size  

Story Dated: Wednesday, November 29, 2017 11:19 hrs UTC

പ്രശസ്തതാരം സലിംകുമാര്‍ ഈ പുതുവത്സരത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് ഫാമിലിയും ഫാന്റസിയും ചേരുന്ന ഒരു കോമഡി ചിത്രവുമായാണ്. ജയറാം, അനുശ്രീ, നെടുമുടി വേണു, സലിം കുമാര്‍, ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ് എന്നിവരാണ് സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ദൈവമേ കൈതൊഴാം .കുമാറാകണം" എന്ന ചിത്രത്തിലെ പ്രധാന താരനിര. പേരില്‍ തന്നെ ചിരിയുണര്‍ത്തുന്ന ചിത്രവുമായി സലിം കുമാര്‍ എത്തുമ്പോള്‍ നിര്‍മാതാക്കളായി കൂടെയുള്ളത് അമേരിക്കന്‍ മലയാളികളുടെ നിര്‍മാണ കമ്പനി യു ജി എം എന്റര്‍ടൈന്‍മെന്റ് ആണ്. യു ജി എം എന്റര്‌റ്റൈന്മെന്റ്‌ന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത് അമേരിക്കന്‍ മലയാളികളായ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ്. യു ജി എം എന്റര്‌റ്റൈന്മെന്റ് ന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ് ആദ്യം നിര്‍മിച്ച അമര്‍ അക്ബര്‍ അന്തോണിയും നടന്‍ ദിലീപുമായി ചേര്‍ന്ന് നിര്‍മിച്ച കട്ടപ്പനയിലെ റിഥ്വിക് റോഷനും മെഗാഹിറ്റ് ചിത്രങ്ങളായിരുന്നു. “മലയാളികളുടെ പ്രിയ ഹാസ്യതാരം സലിംകുമാര്‍ ആദ്യമായി കൊമേഷ്യല്‍ എന്റര്‍ടൈനറായ ഒരു ചിത്രവുമായി എത്തുന്നു എന്നതാണ് തങ്ങളെ ഈ സിനിമയിലേയ്ക്ക് ആകര്ഷിച്ചതെന്നു” ഡോക്ടര്‍ സക്കറിയ തോമസ് പറഞ്ഞു.

 

“മെഗാ ഹിറ്റ് ആയ പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം, കുഞ്ചാക്കോ ബോബന്‍, തൊണ്ടി മുതലും ദൃക്‌സാക്ഷിയും ഫെയിം നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായിക സൗ സദാനന്ദന്‍ ഒരുക്കുന്ന ചിത്രം എന്നിവയാണ് യു ജി എം എന്റര്‍ടൈന്‍മെന്റിന്‍റെ അടുത്ത ചിത്രങ്ങള്‍” എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മെഗാ ഷോകളായ ജയറാം ഷോ 2015, ദിലീപ് ഷോ 2017 എന്നിവയാണ് യു ജി എം എന്റര്‍ടൈന്‍മെന്റിന്‍റെ മറ്റു സംരംഭങ്ങള്‍. അമര്‍ അക്ബര്‍ അന്തോണിയിലെയും, കട്ടപ്പനയിലെ റിഥ്വിക് റോഷനിലേയും ഹിറ്റ് ഗാനങ്ങളൊരുക്കിയ നാദിര്‍ഷ തന്നെയാണ് ഈ ചിത്രത്തിനും സംഗീതം നല്‍കുന്നത്. സിനു സിദ്ധാര്‍ഥ് ആണ് ചിത്രത്തിന് ദൃശ്യഭംഗി ഒരുക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. പാലാ, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതിനിടെ ചിത്രത്തില്‍ പി സി ജോര്‍ജ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജിജോ കാവനാല്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് യു ജി എം എന്റര്‌റ്റൈന്മെന്റ് ന്റെ മറ്റു ഡയറക്‌ടേഴ്‌സ്. 2018 ജനുവരി രണ്ടാം വാരത്തില്‍ തിയേറ്ററീല്‍ എത്തിക്കാനാണു നിര്‍മാതാക്കളുടെ പ്ലാന്‍. ചിത്രത്തില്‍ ഛായാഗ്രാഹകനും, നായകനും, സംവിധായകനും ഒപ്പം നിര്‍മ്മാതാക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.