You are Here : Home / USA News

യു.എ. ബീരാന്‍ സ്മാരക പുരസ്‌കാരം ദീപ നിശാന്തിനും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്കും സമ്മാനിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 29, 2017 11:13 hrs UTC

അസഹിഷ്ണുതയുടെ കലികാലത്തിലും മികവിനെ അംഗീകരിക്കണമെന്ന് എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍. ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സാഹിത്യ സാംസ്‌ക്കാരിക മേഖലയിലെ മികവിനും, കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസഭക്ഷ്യ വകുപ്പ് മന്ത്രിയും, പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ യു.എ. ബീരാന്‍ സ്മരണാര്‍ത്ഥം ഫിനിക്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പുരസ്‌കാരം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിക്കും, ദീപാ നിശാന്തിനും സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രഭാഷണ കലയിലെ കുലപതി അബ്ദുസമദ് സമദാനി എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ പ്രശസ്ത നോവലിസ്റ്റ് പി. സുരേന്ദ്രന്‍ സംസാരിച്ചു. ചടങ്ങില്‍ ഫിനിക്‌സ് പ്രസിഡന്റ് എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം എം.എല്‍.എ. പി. ഉബൈദുല്ല, യു.എ. നസീര്‍, കെ.എം. ഷാഫി, കുരിക്കള്‍ മുനീര്‍, യു.എ. ഷബീര്‍, എ.കെ. സൈനുദ്ദീന്‍, എ.കെ. മുസ്തഫ, അഷ്‌റഫ്, സി.പി. ഷാജി, മുനീര്‍, ടി.പി. ഹാരിസ്, ടി. ഷാജഹാന്‍, സലിം, നിസാജ്, അനീസ്, ഷിഹാബ് എന്നിവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.