You are Here : Home / USA News

ഫോമായില്‍ ചരിത്രമെഴുതി വെസ്റ്റേണ്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, November 28, 2017 12:01 hrs UTC

പന്തളം ബിജു തോമസ്

 

കാലിഫോര്‍ണിയ: നവംബര്‍ പതിനൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ മുതല്‍ സായാഹ്നം വരെ നീണ്ട വെസ്റ്റേണ്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ ഫോമായില്‍ ചരിത്രമെഴുതി പര്യവസാനിച്ചു. നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫിന്റെ നേതൃത്വത്തിലുള്ള മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയും ബേ മലയാളിയും സംയുക്തമായി ആഥിത്യമരുളിയ ഈ കലോത്സവ മാമാങ്കത്തില്‍ ഇരുനൂറ്റി അന്പതില്‍പരം കലാപ്രതിഭകള്‍ മാറ്റുരച്ചു. പ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ആറു വിഭാഗങ്ങളിലായി തരം തിരിച്ചുള്ള മത്സരങ്ങളായിരുന്നു ക്രമീകരിച്ചിരുന്നത്.

 

 

അഞ്ചു വേദികളിലായി, പത്തിന മത്സരങ്ങള്‍, അമ്പതു വിധികര്‍ത്താക്കള്‍, ആയിരത്തിലധികം ആസ്വാദകര്‍ പങ്കെടുത്ത യൂത്ത് ഫെസ്റ്റിവല്‍, സംഗീത, നൃത്ത, നടന വിസ്മയത്തിന്റെ വിസ്മരിക്കാനാവത്ത കളിതൊട്ടിലായി. റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‌സ് ഫോറം റീജിയണല്‍ ചെയ4പേഴ്‌സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ), ജൂലിയറ്റ് മാത്യു (സെന്റര്‍ വലി മലയാളി), ലെബോന്‍ മാത്യു (ബേ മലയാളി), സാജന്‍ മൂലേപ്ലാക്കല്‍ (മങ്ക) എന്നീ അംഗസംഘടന അദ്ധ്യക്ഷന്മാരടങ്ങുന്ന വിപുലമായ കമ്മറ്റിയുടെ പരിശ്രമഫലമായാണ് ഇത്തരമൊരു വിജയം സാധ്യമായത്. സാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സാന്‍ ഫ്രാന്‍സിസ്‌കോ പ്രാദേശീയ കമ്മറ്റിയുടെ കണ്‍വീനേഴ്‌സായ ശ്രീജിത്ത് കരുത്തോടി, റാണി സുനില്‍, ലത രവി, ജോണ്‍ കൊടിയന്‍, ദിയ ആന്‍ ലെബോന്‍, സുഭാഷ് സഖറിയ, സിജില്‍ അഗസ്റ്റി ന്റെയും കമ്മറ്റിയംഗങ്ങളായ സുനില്‍ വര്‍ഗീസ്, അശോക് മാത്യു, നോഫല്‍, റീനു ചെറിയാന്‍, രാജി മേനോന്‍, ബാബു ആലുംമൂട്ടില്‍, അനില്‍ അരിഞാണി, ലിജു ജോണ്‍, ശശികുമാര്‍ എന്നിവരുടെ കഠിനപ്രയത്‌നം അഭിനന്ദനീയമായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് ഫോമാ നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയതോടൊപ്പം, മത്സരവിജയികള്‍ക്ക് ഫോമാ നേതാക്കള്‍ ട്രോഫികള്‍ സമ്മാനിച്ചു.

 

ഫോമായുടെ വെസ്റ്റേണ്‍ റീജിയന്‍ യുവജനങ്ങള്‍ കാന്‍സര്‍ ബാധിതരായ കുട്ടികളുടെ പുനരധിവാസ പദ്ധതി നടത്തിപ്പുകാരായ സോളാസ് (www.solace.org) ന്റെ ചാരിറ്റി ഫണ്ടിലേക്ക് നല്ലൊരു തുക ബെയിക് സെയില്‍ വഴി സമാഹരിക്കുകയുണ്ടായി. സിനോയ്‌സ് വക തനി നാടന്‍ തട്ടുകട യൂത്ത് ഫെസ്റ്റിവലിന്റെ എടുത്തുപറയണ്ടാതായ ഒരു പ്രത്യേക ആഘര്‍ഷണമായിരുന്നു. വാഷിംഗ്ടന്‍, അരിസോണ, നെവാഡ, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഫോമാ മെമ്പര്‍ അസോസിയേഷനുകളില്‍ നിന്നും പ്രതീക്ഷിച്ചതിലുപരി പ്രാധിനിത്യവുമുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.