You are Here : Home / USA News

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA) ഗെയിം ഡേ 2017 സംഘടിപ്പിച്ചു

Text Size  

Story Dated: Sunday, November 26, 2017 01:29 hrs UTC

ഓസ്റ്റിൻ: ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ (GAMA) ഗെയിം ഡേ 2017 സംഘടിപ്പിച്ചു. ഗെയിം ഡേയുടെ ഭാഗമായി ചെസ്സ്, കാരംസ് മത്സരങ്ങൾ ആണ് നടത്തിയത്. റൌണ്ട് റോക്കിലെ ബഹ്‌റെൻസ് റാഞ്ച് റെസിഡന്റ്‌സ് സെന്ററിൽ ഡബിൾ എലിമിനേഷൻ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ചെസ്സ് മത്സരത്തിൽ കമൽ കോശിയെ തോൽപ്പിച്ച് ജോസഫ് സിമെൻഡിയും, കാരംസിൽ ഗോകുൽ ശിവദാസിനെ തോൽപ്പിച്ച് വിക്സൺ വിക്ടറും വിജയികളായി. കുട്ടികളുടെ ചെസ്സ് മത്സരത്തിൽ അതുൽ രാജ് സുരേഷിനെ തോൽപ്പിച്ച് റോഷൻ പോൾ വിജയിച്ചു. സമ്മാനദാന ചടങ്ങിൽ ഗാമയുടെ ബോർഡ് അംഗങ്ങൾ - രഞ്ജു രാജും, ഗാമ സ്പോർട്സ് ടീം കോർഡിനേറ്റർ രമേഷ് ചന്ദ്രയും ചേർന്ന് വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു. ഗാമയുടെ പ്രസിഡന്റ് ശങ്കർ ചന്ദ്രമോഹൻ നന്ദി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.