You are Here : Home / USA News

ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് ഹൂസ്റ്റണ്‍ ചാപ്റ്ററിന് പുതു നേതൃത്വം

Text Size  

Story Dated: Thursday, November 23, 2017 11:35 hrs UTC

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ശ്രീ.ജോയി തുമ്പമണ്‍ ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഹാര്‍വെസ്റ്റ് ടി വി യുടെ ചീഫ് എക്‌സിക്യൂട്ടീവ് എഡിറ്ററും കേരളാ എക്‌സ്പ്രസ്സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് മെമ്പറുമാണ് ജോയി തുമ്പമണ്‍ . നവംമ്പര്‍ 19 ന് സ്റ്റാഫോര്‍ഡിലുള്ള ദേശീ റസ്റ്ററന്റില്‍ വച്ച് നടന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റ് അനില്‍ ആറന്‍മുളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റുമാരായി കൈരളി TV ഹൂസ്റ്റണ്‍ ബ്യൂറോ ചീഫ് ശ്രീ. ശങ്കരന്‍ കുട്ടി, ശ്രീ.ജോര്‍ജ് തെക്കേമല ഏഷ്യാനെറ്റ്, ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് പോള്‍ ഫ്‌ളവേഴ്‌സ് ടിവിയും ജോയിന്റ് സെക്രട്ടറിയായി ശ്രീ.മോട്ടി മാത്യംവും ട്രഷറാറായി ശ്രീ.ഫെന്നി രാജുവും ഹാര്‍വെസ്റ്റ് ഠഢ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. Dr. ജോര്‍ജ് കാക്കനാട് , അനില്‍ ആറന്‍മുള, ജോണ്‍ ണ വര്‍ഗീസ്, ജിജു കുളങ്ങര, ജോയ്‌സ് തോന്ന്യാമല എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തീരുമാനമുണ്ടായി.

അമേരിക്കന്‍ മലയാള മാദ്ധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി നേതൃസ്ഥാനത്തെത്തിയ ശ്രീ. മധു കൊട്ടാരക്കരക്ക് ശക്തമായ എല്ലാ പിന്തുണകളും നല്‍കുന്നതിനൊപ്പം ഭാവി നാഷണല്‍ കണ്‍വെന്‍ഷന് സാരഥ്യം വഹിക്കാന്‍ സന്നദ്ധമാണന്നും പുതിയ കമ്മറ്റി ഒന്നടങ്കം പ്രഖ്യാപിച്ചു കൊണ്ട് യോഗം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.